HOME
DETAILS
MAL
നെല്‍പ്പാടം രൂപമാറ്റം വരുത്താനുള്ള നീക്കം അധികൃതര്‍ തടഞ്ഞു
backup
October 22 2016 | 03:10 AM
മുല്ലശ്ശേരി: പേനകം പുഞ്ച കോള്‍പ്പടവിലെ മൂന്ന് ഏക്കറോളം വരുന്ന നെല്‍പ്പാടം രൂപമാറ്റം വരുത്താനുള്ള സ്വകാര്യ വ്യക്തികളുടെ നീക്കം അധികൃതര്‍ തടഞ്ഞു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്, കൃഷി ഓഫിസര്‍ സ്മിത ഫ്രാന്‍സിസ് എന്നിവര്‍ നെല്‍പ്പാടത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. രൂപമാറ്റം വരുത്തിയ നെല്‍പ്പാടങ്ങള്‍ നെല്‍കൃഷിക്ക് അനുയോജ്യമായ വിധം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നാവശ്യപ്പെട്ട് കൃഷി ഓഫിസര്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഉടനെ നോട്ടിസ് നല്‍കും. സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യാന്‍ തയ്യാറാകാത്ത പക്ഷം പടവ് കമ്മിറ്റി നേരിട്ട് കൃഷി ചെയ്യാനും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."