മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്പീക്കര്‍ക്ക് പരാതി
കാസര്‍കോട്: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കേ ഔദ്യോഗിക പരിപാടികള്‍ നടത്തരുതെന്ന റൂളിംഗ് നിലവിലിരിക്കെ മന്ത്രി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിച്ചുവെന്നാണ് പരാതി. സ്ഥലം എം.എല്‍.എയായ താന്‍ പോലുമറിയാതെ മന്ത്രി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതായാണ് പരാതിയില്‍ പറയുന്നത്.
എന്‍.എ നെല്ലിക്കുന്ന് കഴിഞ്ഞ ദിവസം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവും സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് ഇവരെ അറിയിച്ചു. എന്നാല്‍ മന്ത്രി വെള്ളിയാഴ്ച നാല് ഔദ്യോഗിക പരിപാടികളിലും ഏതാനും സ്വകാര്യ ചടങ്ങിലുമാണ് പങ്കെടുത്തത്. തുടര്‍ന്ന് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥ തല യോഗത്തില്‍ സംബന്ധിച്ച ശേഷം കാസര്‍കോട് ഹാര്‍ബറും സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."