വിദ്യാര്‍ഥിനികളുടെ മുടി പിന്നിക്കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ മുടി രണ്ടായി വേര്‍തിരിച്ച് പിന്നിക്കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ്.
എന്നാല്‍ സ്കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി ഒതുക്കി വയ്ക്കേണ്ടതും അക്കാര്യം സ്ഥാപന മേധാവിക്ക് നിഷ്കര്ഷിക്കാവുന്നതുമാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി.സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി നല്കിയ പരാതിയെ തുടര്‍ന്നാണു ഉത്തരവ്. പിരിച്ചുകെട്ടുന്നതിനാല് മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും മുടിയില്‍ ചെറിയ കായകള്‍ രൂപപ്പെടുകയും തുടര്‍ന്ന് മുടി പൊട്ടിപ്പോകുകയും ചെയ്യുന്നുണ്ട്. ഇതൊഴിവാക്കുന്നതിന് പെണ്‍കുട്ടികള്‍ രാവിലെ കുളിക്കാതെ സ്കൂളിലെത്താന്‍ നിര്‍ബന്ധിതരാകുന്നതായും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."