HOME
DETAILS
MAL
അനധികൃത കച്ചവടം; ദുതിതത്തിലായി യാത്രക്കാര്‍
backup
October 22 2016 | 20:10 PM
എടക്കര: ബസ് കാത്തു നില്‍ക്കാനുള്ള പഞ്ചായത്തു വക സ്ഥലം അനധിക്യത കച്ചവടക്കാര്‍ കയ്യേറിയതോടെ വിദ്യാര്‍ഥികളുടെ ബസ് കാത്തിരിപ്പ് പെരുവഴിയില്‍. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മാണത്തിന് അടച്ചെങ്കിലും മുന്‍വശത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തുനില്ക്കാന് ഇടമുണ്ട്. ഇവിടെയാണ് അനധിക്യത കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നത്. സ്കൂള്‍ വിട്ടാല്‍ ബസ് സ്റ്റാന്‍ഡിനു പരിസരത്തെ കടകള്‍ക്കു മുന്‍പിലാണ് വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കുന്നത്. കച്ചവടക്കാരും കാല്‍നടയാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്. അനധികൃത കച്ചവടം മൂലം ഹൈസ്കൂള്‍ റോഡിലെ ഗതാഗതവും തടസപ്പെടുന്നുണ്ട്. അനധികൃത കച്ചവടം മാറ്റണമെന്നാവിശ്യപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."