ജപ്തി ചെയ്ത തമിഴ്‌നാട് ബസ്; കേസ് നാളെ പരിഗണിക്കും
മഞ്ചേരി: നഷ്ടപരിഹാര തുക അടക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് ബസ് ജപ്തി ചെയ്ത കേസ് നാളെ പരിഗണിക്കും. നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സനദ്ധത അറിയിച്ചതായാണ് വിവരം. 2009 ഏപ്രില്‍ എട്ടിന് കൊടെയ്ക്കനാല്‍ പളനിറോഡില്‍ വെച്ച് മലപ്പുറം വേങ്ങര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരണപെട്ട കേസിലാണ് ബസ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് കോടതി ജപ്തി ചെയ്തിരുന്നത്.
തുടര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നഷ്ടപരിഹാരം അടച്ചു ബസ് തിരികെ കൊണ്ടുപോവാന്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. വേങ്ങര സ്വദേശികള്‍ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും മലപ്പുറത്തേക്കു തിരിച്ചുപോരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നെടുംപറമ്പ് റഹ്മത്ത് മോള്‍ (21) ഇവരുടെ ഒരുവയസുള്ള മകള്‍ ഫാത്തിമഫിദ എന്നിവരാണ് മരണപെട്ടിരുന്നത്. ഭര്‍ത്താവ് മുഹമ്മദ് റാഫിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. അഞ്ചുലക്ഷം രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."