കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നു
പെരിന്തല്‍മണ്ണ: പലയിടങ്ങളിലും പൊട്ടിയ കുടിവെള്ള പൈപ്പുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറാവാത്തത് വലിയങ്ങാടിയിലേയും ഊട്ടി റോഡിലേയും ജനങ്ങള്‍ക്ക് ദുരിതമാവുന്നു. ആഴ്ച്ചയില്‍ ര@ണ്ടുതവണ പോലും ഇവിടെ കുടിവെള്ളം ലഭിക്കുന്നില്ല. വലിയങ്ങാടി, മാനത്തുമംഗലം പ്രദേശങ്ങളില്‍ ഒട്ടേറെ സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പതിവ് കാഴ്ചയാണ്.
ജന പ്രതിനിധികളും നാട്ടുകാരും ജല അതോറിറ്റി ഓഫീസില്‍ വിളിച്ച് പരാതിപ്പെട്ടിട്ടും നടപടി ഉണ്ട@ായില്ല. സംസ്ഥാന പാതയില്‍ ഇക്കാരണങ്ങളാല്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വലിയങ്ങാടിയില്‍ പൊട്ടിയ പൈപ്പിലൂടെ അഴുക്കുചാല്‍ മാലിന്യം കലരുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ആയിട്ടും ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. കഴിഞ്ഞ ദിവസം പൈപ്പില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ പുഴുക്കള്‍ ഉണ്ട@ായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മഞ്ഞളാംകുഴി അലി മന്ത്രിയായിരിക്കെ ന്യൂനപക്ഷ പദ്ധതി പ്രകാരം പൈപ്പുകള്‍ മാറ്റുന്നതിന് 30 ലക്ഷം രൂപ അനുവദിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടും പ്രവൃത്തി തുടങ്ങിയിട്ടില്ല. 40 വര്‍ഷം മുമ്പ് സ്ഥാപിച്ച് പൈപ്പുകള്‍ ദുര്‍ബലമായതും ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതുമാണ് കുടിവെള്ളം സമയത്ത് ലഭിക്കുന്നതിന് തടസം. ഊട്ടി റോഡിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ ജീവനക്കാര്‍ കാണിക്കുന്ന അനാസ്ഥ നേരത്തെ ഉള്ളതാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കാണ് അധികൃതരുടെ അനാസ്ഥ ദുരിതമായി തീര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."