തപാല്‍ ഉരുപ്പടികള്‍ തെങ്ങിന്‍തോപ്പില്‍; നാട്ടുകാര്‍ പോസ്റ്റ് ഓഫിസ് സ്തംഭിപ്പിച്ചു
കിഴിശ്ശേരി: ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ സഹിതം ചാക്കില്‍കെട്ടി തെങ്ങിന്‍തോപ്പില്‍ ഉപേക്ഷിച്ച നിലയില്‍. പോസ്റ്റ് ഓഫിസ് ജീവനക്കാരന്റെ ഇത്തരം അനാസ്ഥയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പ്രതിഷേധവുമായി കിഴിശേരി തപാലോഫിസിലെത്തി. തപാല്‍ വസ്തുക്കള്‍ തെങ്ങിന്‍ തോപ്പുകളിലും കെട്ടിടങ്ങളുടെ പിന്നിലുമായി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടതോടെയാണു പരാതിയുമായി നാട്ടുകാര്‍ തപാല്‍ ഓഫിസിലെത്തിയത്.
കിഴിശ്ശേരി തപാല്‍ ഓഫിസില്‍ നിന്നും തൃപ്പനച്ചി, പാലക്കാട്, കാഞ്ഞിരം തുടങ്ങിയ പ്രദേശത്തുള്ളവര്‍ക്കു വീട്ടിലെത്തേണ്ടണ്ട പരീക്ഷാ അറിയിപ്പുകളും പുസ്തകങ്ങളും വര്‍ഷങ്ങളായി ഇവിടെ എത്തുന്നില്ല. മാസികകള്‍ക്കും മറ്റുമായി പണം അടച്ചു കാത്തിരിക്കുന്നവര്‍ നിരാശരാവുക പതിവായതോടെ തപാല്‍ ജീവനക്കാരനെ കണ്ടു പ്രദേശവാസികള്‍ കാര്യം ധരിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടണ്ടായിരുന്നില്ല.
തപാല്‍ ഓഫിസിലെത്തി കാര്യം തിരക്കിയപ്പോള്‍ ഓഫിസില്‍ നിന്നു ജീവനക്കാരന്‍ സാധനങ്ങളെല്ലാം എടുത്തു കൊണ്ടണ്ടു പോവാറുണ്ടെണ്ടന്ന മറുപടിയും ലഭിച്ചു. ഇതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു ചില കടകളുടെ പിന്നിലും തെങ്ങിന്‍ തോപ്പുകളില്‍ നിന്നുമായി ചാക്കുകളില്‍ കെട്ടിയ നിലയില്‍ പലരുടെയും മേല്‍ വിലാസമുള്ള തപാല്‍ ഉരുപ്പടികള്‍ ലഭിച്ചത്.
ചാക്കില്‍ കെട്ടി തള്ളിയ ഉരുപ്പടികളുമായി നാട്ടുകാര്‍ തപാല്‍ ഓഫിസിലെത്തി പ്രവര്‍ത്തനം സ്തംഭിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്നു ജീവനക്കാരന്‍ പറഞ്ഞെങ്കിലും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. ഇതോടെ പോസ്റ്റ് ഓഫിസര്‍ ഇടപെട്ട് ആറു വര്‍ഷം മുമ്പു വരെയുള്ള വസ്തുക്കള്‍ക്കു നഷ്ട പരിഹാരം നല്‍കാം എന്ന ഉറപ്പു നല്‍കുകയായിരുന്നു. ഇതോടെ സമരക്കാര്‍ പിരിഞ്ഞു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."