ശരീഅത്ത് സംരക്ഷണ റാലി: പൊതുസമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം: നാലിനു മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പാണക്കാട് സയ്യിദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം എം.എസ്.പി പരിസരത്ത് നിന്നും വൈകീട്ട് മൂന്നരക്കു തുടങ്ങുന്ന റാലി അഞ്ചോടെ സുന്നി മഹല്‍ ജങ്ഷനില്‍ ശംസുല്‍ ഉലമാ നഗരിയില്‍ സംഗമിക്കും. തുടര്‍ന്നു പൊതുസമ്മേളനം ആരംഭിക്കും. പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും അഭിസംബോധന ചെയ്യും. സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു ഏരിയകളിലായി നടക്കുന്ന പ്രചാരണ സംഗമങ്ങള്‍ക്ക് ഇന്നലെ എടവണ്ണയില്‍ തുടക്കമായി. മഞ്ചേരി, ഏറനാട്,വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഭാരവാഹികള്‍ പങ്കെടുത്തു. ജില്ലയിലെ മറ്റു മൂന്നു ഏരിയകളില്‍ 25ന് സംഗമം നടക്കും. മലപ്പുറം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ മണ്ഡലങ്ങളുടെ സംഗമം മലപ്പുറം സുന്നി മഹലിലും, വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി, കോട്ടക്കല്‍, മണ്ഡലങ്ങളുടേത് പൂക്കിപ്പറമ്പ് ഹൈദ്രോസ് മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജിലും, പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളുടേത് തിരൂരിലും ചേരും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി, ഏരിയാ ഭാരാവാഹികളുടേയും, മേഖലാ ഭാരവാഹികളുടേയും നേതൃസംഗമങ്ങള്‍ മലപ്പുറത്ത് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."