സമാധാനാഹ്വാനവുമായി സംഘടനകള്‍
കണ്ണൂര്‍: ജില്ലയില്‍ അക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ സമാധാനാഹ്വാനവുമായി രംഗത്തിറങ്ങുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ മത, സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
മഹിളാ കോണ്‍ഗ്രസ് ഉപവാസം 25ന്
കണ്ണൂര്‍: കണ്ണൂരില്‍ ഇനി കൊലപാതക രാഷ്ട്രീയം അനുവദിച്ചുകൂടെന്നും അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീര്‍ ഇനി കണ്ണൂരില്‍ വീഴരുതെന്നും ആഹ്വാനം ചെയ്ത് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 25ന് രാവിലെ ഒമ്പതിനു മമ്പറം ബസാറില്‍ ഉപവാസസമരം നടത്തും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷയാകും. വാര്‍ത്താ സമ്മേളനത്തില്‍ ബിന്ദു കൃഷ്ണ, സുമാ ബാലകൃഷ്ണന്‍, രജനി രമാനന്ദ്, സി.ടി ഗിരിജ പങ്കെടുത്തു.
സ്‌നേഹസംഗമം 25ന്
കണ്ണൂര്‍: സമാധാന ആഹ്വാനവുമായി കണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ 'കനിവിന്റെ കണ്ണൂര്‍ ഇനിയില്ല കണ്ണീര്‍' എന്ന സന്ദേശത്തില്‍ 25ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സ്‌നേഹ സംഗമം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതല്‍ രക്തദാന ക്യാംപും 10 മുതല്‍ 101 പേരുടെ ഉപവാസവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് പതിനായിരം പേര്‍ അണിനിരക്കുന്ന സമാധാന റാലിയും വൈകുന്നേരം മൂന്നിന് സ്‌നേഹസംഗമവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിഷപ്പ് അലക്‌സ് വടക്കുംതല, ഫാദര്‍ ഡേവിസ് ചിറമ്മല്‍, സ്വാമി അമൃത കൃപാനന്ദപുരി, രാജന്‍ തീയറേത്ത് പങ്കെടുത്തു.
കൊലപാതക രാഷ്ടീയം
പ്രമേയമാക്കി സിനിമ
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ടീയ കൊലപാതകങ്ങളെയും അതുമൂലം ദുരിതമനുഭവിക്കുന്ന കുടുംബക്കാരുടെയും ജീവിതം പ്രമേയമാക്കി പ്രോഗ്രസീവ് ഫിലിം മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ സിനിമ ഒരുക്കുന്നു. 'സവിത വൈഫ് ഓഫ് രമേശന്‍' എന്ന പേരില്‍ കെ.യു മനോജ്, കോക്കാട് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശിവകുമാര്‍ കാങ്കോല്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമ നവംബര്‍ അവസാന വാരം ചിത്രീകരണം ആരംഭിക്കും. ജലീല്‍ ബാദുഷ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചിന്നു കുരുവിള മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ശിവകുമാര്‍ കാങ്കോല്‍, കോക്കാട് നാരായണന്‍, കെ.യു മനോജ്, ജലീല്‍ ബാദുഷാ, എം.കെ അശോക് കുമാര്‍ സംബന്ധിച്ചു.
ഗുരുധര്‍മ പ്രചാരണ സഭ ഉപവാസം നാളെ
കണ്ണൂര്‍: ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ കൊലപാതകങ്ങളും ആക്രമങ്ങളും അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് നാളെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ കലക്ട്രേറ്റിനു മുന്നില്‍ ഉപവാസം സംഘടിപ്പിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം ബാലന്‍, മോഹനന്‍ പൊന്നമ്പത്ത്, സി.ടി അജയകുമാര്‍, ലവ്‌ലിന്‍ നെടുമ്പ്രം പങ്കെടുത്തു.
100 മണിക്കൂര്‍ പ്രാര്‍ഥന
കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തില്‍ നിന്നു കണ്ണൂരിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അകാപെ ലൗവിങ് ഫീസ്റ്റ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ നാളെ മുതല്‍ 28 വരെ 100 മണിക്കൂര്‍ നീളുന്ന പ്രാര്‍ഥന നടത്തും. ജയാഘോഷം-2016 എന്നപേരുള്ള കൂട്ടപ്രാര്‍ഥന രാവിലെ 10ന് പാസ്റ്റര്‍ കുര്യന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഡെന്നിസ് സ്ഫടികം അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ ഡെന്നിസ് സ്ഫടികം, ഷിജു കുര്യന്‍ പങ്കെടുത്തു.
അക്രമ രാഷ്ട്രീയത്തിനെതിരേ ജനകീയ കൂട്ടായ്മ
കണ്ണൂര്‍: ജില്ലയില്‍ വര്‍ധിച്ചുവരുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്ന് കണ്ണൂരില്‍ ചേര്‍ന്ന സാംസ്‌കാരിക- പ്രതിരോധ പ്രവര്‍ത്തകരുടെ യോഗം വിലയിരുത്തി. ജനകീയ ഇടപെടലിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. സണ്ണി അമ്പാട്ട്, ഭാസ്‌കരന്‍ വെള്ളൂര്‍, പി ഷറഫുദ്ദീന്‍, പി ബാലന്‍, സി ശശി, പ്രേമന്‍ പാതിരിയാട്, രാജന്‍ കോരമ്പേത്ത്, കെ സുനില്‍ കുമാര്‍, എടക്കാട് പ്രേമരാജന്‍, കെ രാജന്‍, വി കൃഷ്ണന്‍, എം.കെ ജയരാജന്‍, വിനോദ് പയ്യട, കെ.പി ചന്ദ്രാംഗദന്‍, സലീം താഴെ കോറോത്ത്, പി.പി അബൂബക്കര്‍, കാര്‍ത്ത്യായനി, മേരി അബ്രാഹം, സൗമ്യ മട്ടന്നൂര്‍, ദേവദാസ്, ശ്രീനിവാസന്‍ പടിപ്പുരക്കല്‍, തട്ടാരി ഗോപാലന്‍, ടി.സി ബാലകൃഷ്ണന്‍, പി വേണു, പി.ടി ഭാസ്‌കരന്‍, സതീഷ് കുമാര്‍ പാമ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."