HOME
DETAILS
MAL
ഏക സിവില്‍ കോഡ് മൗലിക അവകാശത്തിനെതിരെയുള്ള കടന്നുകയറ്റം
backup
October 22 2016 | 20:10 PM
കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന മൗലികാവശ്യങ്ങള്ക്ക് വിരുദ്ധമായി ഏക സിവില്‍ കോഡ് നടപ്പാക്കാനും അര്.എസ്.എസ് അജണ്ട അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുന്നി മഹല്ല് ഫെഡറേഷന് കണ്ണൂര്‍ മേഖലാ യോഗം പ്രതിഷേധിച്ചു. കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കെ മുസ്തഫ അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ ഉദ്ബോധനം നടത്തി. പി.ടി മുഹമ്മദ് വിഷയാവതരണം നടത്തി. ആര് അബ്ദുല്ല ഹാജി, റഹീം ചമ്പാട്, അഷ്റഫ് ബംഗാളി മൊഹല്ല, മുഹമ്മദ് ഷരീഫ് ബാഖവി, അബ്ദുറഷീദ് ഫൈസി, ഫാറൂഖ് വട്ടപൊയില്, നൗഫല്‍ ഹുദവി, ഖാദര്‍ മുണ്ടേരി, ഖാലിദ് പള്ളിപ്രം, ഇബ്രാഹിം, കെ.കെ സുബൈര്‍, സി.എ ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."