HOME
DETAILS
MAL
മരം മുറിക്കുന്നതിനെതിരേ പ്രതിഷേധം
backup
October 22 2016 | 21:10 PM
കാഞ്ഞങ്ങാട്: മുളിയാര്‍ പഞ്ചായത്തിലെ ബെള്ളിപ്പാടിയില്‍ തലമുറകള്‍ പഴക്കമുള്ള ആല്‍മരം മുറിച്ചു മാറ്റാനുള്ള ശ്രമത്തിനെതിരേ കേരള ശാസ്ത്രസാഹിത്യപരിഷത്ത് കാസര്‍കോട് ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. വനങ്ങളും മരങ്ങളും നശിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് കേരളത്തിന്റെ മരുവല്‍ക്കരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ടി.പി.റോഡ് വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറി ച്ചു തള്ളിയ കാഞ്ഞങ്ങാടിന്റെ ദുരവസ്ഥ നമുക്കു പാഠമാകേണ്ടതാണ്. അവശേഷിക്കുന്ന പച്ചപ്പുകളെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം അധികൃതര്‍ തന്നെ ഇത്തരം പ്രകൃതിധ്വംസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രൊഫ.എം.ഗോപാലന്, പി.മുരളീധരന്, പ്രദീപ് കൊടക്കാട്, എം.രമേശന്, പി.കുഞ്ഞിക്കണ്ണന്, വി.ടി.കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."