HOME
DETAILS
MAL
തൃത്താല മണ്ഡലത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റ്റോറുകളും അടച്ചു പൂട്ടി
backup
October 22 2016 | 21:10 PM
കൂറ്റനാട്: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തൃത്താല മേഖലയില്‍ നാലു പഞ്ചായത്തുക ളിലേക്ക് അനുവച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റ്റോറുകളും അടച്ചു പൂട്ടി. സാധനങ്ങളും ഫര്‍ണിച്ചറുകളും പാലക്കാട് ജില്ലാ ഓഫിസിലേക്ക് കൊണ്ടുപോയി. നിലവില്‍ നിര്‍ജീവമായ നന്മ സ്റ്റോറുകളില്‍ നിത്യോപയോഗ സാദനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി സ്ഥാപനത്തെ നല്ല നിലയില്‍ ഉയര്‍ത്തുന്നതിനു പകരം മുഴുവന്‍ സ്ഥാപനങ്ങളും അടച്ചു പൂട്ടിയതിനെതിരേ പ്രതിഷേധം ശക്തമാണ്.
തിരുമിറ്റക്കോട്, തൃത്താല, ചാലശ്ശേരി, പരുതൂര്‍ എന്നി പഞ്ചായത്തുകളിലേക്ക് അനുവദിച്ചവ പൂട്ടിയവയില്പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."