താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ മികച്ച കാഴ്ചാനുഭവമായി മിസികോണ് 2016
കൊച്ചി: ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ആയിരത്തിലധികം ശസ്ത്രക്രിയാ വിദഗ്ധര്‍ പങ്കെടുത്ത മിസികോണ് 2016 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ മികച്ച കാഴ്ചാനുഭവമായി.
കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിലെ മിനിമലി ഇന്‍വേസീവ് സര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം നിര്‍വഹിച്ചു.
അങ്കമാലി അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഹഫീസ് റഹ്മാന് അധ്യക്ഷത വഹിച്ചു.
മിനിമലി ഇന്‍വേസീവ് സര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ആര്.പത്മകുമാര്‍, ഡോ. ഷിവ കെ മിശ്ര, ഡോ.ടി.എ വാസു, പര്വിന് ഹഫീസ്, ഡോ. എബി കോശി എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര ലാപ്രോസ്ക്കോപ്പിക് വിദഗ്ധരായ ഡോ. ഒസാമ ഷാവ്കി(ഈജിപ്ത്), ഡോ. ഹേമന്ത പെരേര(ശ്രീലങ്ക), ഡോ. ജോസ് എം. സ്ക്യാപ്പാ(പോര്‍ച്ചുഗല്‍), ഡോ.മുഹമ്മദ് ബൗബക്കര്‍(അല്‍ജീരിയ), ഡോ. വിനോദ് മേനോന് (യു.കെ) എന്നിവര്‍ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."