HOME
DETAILS
MAL
കസ്തൂരിരംഗന്‍: കേരളാ കോണ്‍ഗ്രസ്(എം) നിലപാട് ശരിയെന്ന്
backup
October 23 2016 | 02:10 AM
ചെറുതോണി : പിണറായി സര്‍ക്കാരിന്റെ കസ്തൂരി രംഗന് വിഷയത്തിലുള്ള നയപ്രഖ്യാപനം കേരളാ കോണ്‍ഗ്രസിന്റെ നിലപാട് ശരിവക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജനവാസമേഖലകളെയും കൃഷിയിടങ്ങളേയും ഒഴിവാക്കിക്കൊണ്ട് ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിലപാടും അതേപടി ഈ ഗവണ്മെന്റ് തുടരുമെന്ന നയം യൂത്ത്ഫ്രണ്ട് (എം) സ്വാഗതം ചെയ്യുന്നതായും ജില്ലാ കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഈ നിലപാട് ശരിയല്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിരവധിയായ സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും നേതൃത്വം കൊടുക്കുകയും ചെയ്തവര്‍ ഇടുക്കി ജനതയോട് മാപ്പു പറയണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."