HOME
DETAILS

ആകാശ ഇടനാഴി സൂപ്പര്‍ ! മെഡിക്കല്‍ കോളജിലെ ദുരിതക്കാഴ്ച ഇനി പഴങ്കഥ

  
backup
October 23 2016 | 02:10 AM

146066-2

 

തിരുവനന്തപുരം:തിരക്കേറിയ റോഡിലൂടെ രോഗികളെ സ്‌ട്രെച്ചറിലും വീല്‍ചെയറിലും തള്ളിക്കൊണ്ടു പോകുന്ന, മെഡിക്കല്‍ കോളജിലെ ആ പരിതാപകരമായ കാഴ്ച ഇനി പഴങ്കഥ. ആശുപത്രിയിലെ രണ്ടു ബ്ലോക്കുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ആകാശ ഇടനാഴി പ്രവര്‍ത്തന സജ്ജമായി. നൂറു മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലേക്കുകളിലേയും ഒന്നാം നിലയേയും രണ്ടാം നിലയേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള രണ്ടു ഇടനാഴികളാണ് നിര്‍മിച്ചിരിക്കുന്നത്.
പഴയ ആശുപത്രി ബ്ലോക്കിനേയും പുതിയ ഒ.പി. ബ്ലോക്കിനേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പ്രധാന ആകാശ ഇടനാഴി. ഈ ഇടനാഴിയും സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തേത്.
ഇന്‍ഫോസിസാണ് സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത്. അവരുടെ കേരളത്തിലെ ആദ്യ ബൃഹദ് പദ്ധതിയും ഇതാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അമ്പതിലധികം തൊഴിലാളികള്‍ ഒരുവര്‍ഷത്തോളം രാത്രിയും പകലുമായി ജോലി ചെയ്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ബലക്കുറവുള്ള ഭാഗങ്ങളില്‍ പൈലിങ് നടത്തി വലിയ തൂണുകള്‍ നിര്‍ത്തി അതിനു മുകളില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ഒരുക്കി തുരുമ്പു പിടിക്കാത്ത ഫ്‌ളോര്‍ ഷീറ്റുകള്‍ ഇട്ടാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടയില്‍സ് പാകി തറയൊരുക്കി. വശങ്ങളില്‍ ഗ്രാനൈറ്റ് പതിപ്പിച്ചു.താഴ്ഭാഗത്തെ വശങ്ങളിലായി 11 എം.എം. ഉള്ള ലാമിനേറ്റ് ഗ്ലാസും അതിന് മുകളില്‍ വായുസഞ്ചാരത്തിനായി ലൂവേഴ്‌സും കൊണ്ട് മറച്ചിട്ടുണ്ട്. കട്ടിയുള്ള റൂഫ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര ഒരുക്കി. സഞ്ചരിക്കുന്നവര്‍ക്ക് പിടിച്ച് നടക്കാനായി സ്റ്റെയിന്‍ലെസ് സ്റ്റീലിലെ കൈവരിയും നിര്‍മിച്ചിട്ടുണ്ട്.രാത്രിയിലും പകല്‍വെളിച്ചം നല്‍കുന്നതിനായി ആകാശ ഇടനാഴിയില്‍ 40 വാട്ടിന്റെ ഓട്ടോമാറ്റിക് സംവിധാനമുള്ള 80 എല്‍.ഇ.ഡി. ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, ശ്രീ ചിത്ര തിരുനാള്‍ ആശുപത്രി, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിങ് കോളേജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന വഴിയാണ് അത്യാഹിത വിഭാഗത്തിനു മുന്നിലെ റോഡ്. ഒ.പി ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ ഇതിന് ഇരുവശത്തായിട്ടാണുള്ളത്. ഏതു സമയത്തും വാഹനതിരക്കുള്ള റോഡ് മുറിച്ചു കടന്ന് ഓടേണ്ടി വരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആകാശ ഇടനാഴി വലിയ ആശ്വാസമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago