സൗമ്യവധക്കേസ്: കട്ജുവിനെ എ.ഡി.ജി.പി സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍
കൊച്ചി: സൗമ്യവധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി സന്ധ്യ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ്. സുപ്രിം കോടതിയിലെ അഭിഭാഷകരെ സഹായിക്കാന്‍ സന്ധ്യയെ ഡല്‍ഹിയിലേക്ക് അയച്ചത് സര്‍ക്കാരാണ്. എന്നാല്‍, അവര്‍ കട്ജുവിനെ കാണാന്‍ പോയത് സ്വന്തം തീരുമാനപ്രകാരമാകും. സര്‍ക്കാരിനോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ അതില്‍ പങ്കില്ലെന്നും എ.ജി പറഞ്ഞു.
സൗമ്യവധക്കേസില്‍ സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച കട്ജുവിനോട് വിശദീകരണം കോടതി തേടിയിരുന്നു. ഈ വേളയില്‍ എ.ഡി.ജി.പി സന്ധ്യയ്ക്കൊപ്പം വിചാരണക്കോടതി ജഡ്ജി കെ. രവീന്ദ്രബാബുവും കട്ജുവിനെ സന്ദര്‍ശിച്ചത് ശരിയായ രീതിയല്ല. രവീന്ദ്രബാബുവും കട്ജുവിനെ സന്ദര്‍ശിച്ചതും മാധ്യമവാര്‍ത്തകളില്‍ നിന്നാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയായ രവീന്ദ്രബാബു വിചാരണ പൂര്‍ത്തിയാക്കി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വധിച്ചിരുന്നു. ഈ വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്. ഇതിന്മേലുള്ള പുനപരിശോധനാ ഹരജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം കട്ജുവിനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."