സുപ്രഭാതം ഫീച്ചര്‍ വെളിച്ചം കണ്ടു; പൂച്ചമ്മയുടെ വീട്ടില്‍ വെളിച്ചമെത്തി
അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം പൂച്ചമ്മയുടെ വീട്ടില്‍ വൈദ്യുതിയെത്തി. നാല് ചെറിയ ചുവരുകള്‍ക്ക് വെളിച്ചം വിതറാന്‍ ഒരു ബള്‍ബ് തന്നെ ധാരാളമായിരുന്നു. എന്നിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു, ആരോരുമില്ലാത്ത ഈ സാധു സ്ത്രീക്ക്.
പൊതു പ്രവര്‍ത്തകനായ വിമല്‍ എന്ന ചെറുപ്പക്കാരനാണ് പൂച്ചമ്മയുടെ വീട്ടിലേക്ക് വെളിച്ചമെത്തിക്കാന്‍ മുന്‍കൈയ്യെടുത്ത് ഇറങ്ങിയത്. സുപ്രഭാതം ഓണ്‍ലൈനില്‍ വന്ന 'പൂച്ചമ്മയുടെ പൂച്ചക്കുഞ്ഞുങ്ങള്‍' എന്ന ഫീച്ചര്‍ വായിക്കാനിടയായ വിമല്‍ ഈ വിവരം കോഴിക്കോട് കല്ലായ് 36- ാം വാര്‍ഡ് കൗണ്‍സിലര്‍ എം.സി സുധാമണിയെ നേരിട്ട് കണ്ട് പൂച്ചമ്മയുടെ സങ്കടങ്ങള്‍ അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ വീട് സന്ദര്‍ശിക്കുകയും വൈദ്യുതി ലഭിക്കാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്തുതരാമെന്ന് പൂച്ചമ്മയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് വീടിന്റെ വയറിങും മറ്റു നടപടി ക്രമങ്ങളും കൗണ്‍സിലറുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ തന്നെ നടന്നു. അങ്ങനെ പൂച്ചമ്മയുടെ മനസ്സിലും അവരുടെ കൊച്ചു കൂരയിലും വെളിച്ചം ചിരിച്ചുണര്‍ന്നു.
വായിക്കാം... പൂച്ചമ്മയുടെ പൂച്ചക്കുഞ്ഞുങ്ങള്‍
ഇപ്പോള്‍ പലരും അവര്‍ക്ക് വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങി നല്കുന്നതിനായ് മുന്നോട്ടു വന്നിട്ടുണ്ട്. ആരോടും ഒന്നും പറയാതെ കാലങ്ങളായ് മനസ്സില്‍ കൊണ്ടു നടന്ന ഓരാഗ്രഹം സഫലമാക്കി തന്നതിന് എല്ലാവരോടുമായ് കാര്‍ത്യായനി അമ്മ മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു. ആ ചിരിയില്‍ ഉണ്ടായിരുന്നു അവര്‍ക്ക് പറയുവാനുള്ളതെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."