HOME
DETAILS
MAL
പൊലിസ് ചേരിപ്പോര്: ആഭ്യന്തര വകുപ്പ് പ്രതിസന്ധിയിലെന്ന് സുധീരന്
backup
October 23 2016 | 19:10 PM
തിരുവനന്തപുരം: ക്രമസമാധാന തകര്‍ച്ചമൂലം ജനമനസുകളില്‍ പ്രതിക്കൂട്ടിലായ ആഭ്യന്തരവകുപ്പ് പൊലിസിലെ ഉന്നത തലത്തിലുള്ള ചേരിപ്പോരുമൂലം കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു.
വര്‍ധിച്ച് വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളി നിസാമിനുപോലും സൈ്വര്യവിഹാരം നടത്താന്‍ സാഹചര്യം ഒരുക്കുന്ന സ്ഥിതിവിശേഷം ആണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ഇനിയും വൈകാതെ വകുപ്പ് ഒഴിയുന്നതാണ് ഉചിതമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."