ദലിത് യുവാക്കള്‍ക്ക് ലോക്കപ്പ് മര്‍ദനം: പൊലിസിനു വീഴ്ച പറ്റിയെന്ന് സ്പെഷല്‍ ബ്രാഞ്ച്
തിരുവനന്തപുരം: കൊല്ലം അഞ്ചാലുംമൂട് പൊലിസ് സ്റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദലിത് യുവാക്കളെ ലോക്കപ്പിലിട്ട് മര്‍ദിച്ചെന്ന ആരോപണത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പൊലിസിനു വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി അഞ്ചാലുംമൂട് എസ്.ഐ എന്‍ പ്രശാന്തിനെ എ.ആര് ക്യാംപിലേക്ക് സ്ഥലംമാറ്റി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ പാലിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് എസ.്ഐക്കെതിരേ നടപടി വേണമെന്നും സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇരുവരും ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് രാജീവിനെയും ഷിബുവിനേയും കഴിഞ്ഞ 16നു രാത്രി പൊലിസ് കസ്റ്റഡിയിലെടുത്തു. അന്നു മുതല്‍ വ്യാഴാഴ്ച രാത്രി വരെ ഇവരെ ലോക്കപ്പില്‍ പാര്‍പ്പിച്ചു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും െചയ്തു. മോഷണം നടത്തിയില്ലെന്നു പറഞ്ഞിട്ടും അഞ്ചു ദിവസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."