തുരുമ്പോട കല്‍ക്കുണ്ട് വഴി ബസ് സര്‍വീസ് ആരംഭിക്കണമെന്നാവശ്യം
കരുവാരകുണ്ട്: തുരുമ്പോട കല്‍ക്കുണ്ട് വഴി കരുവാരകുണ്ടിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സര്‍വീസ് ഇല്ലാത്തത് കാരണം മലയോര പ്രദേശമായ തുരുമ്പോട നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇവിടെ നിന്ന് കരുവാരകുണ്ടിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തണമെങ്കില്‍ നടക്കുക തന്നെ വേണം.
അത്യാഹിത ഘട്ടങ്ങളില്‍ പോലും സ്വകാര്യ വാഹനങ്ങള്‍ വിളിച്ചാണ് ഇവര്‍ പുറമ ലോകത്തെത്തുന്നത്. കുഴപ്പമില്ലാത്ത റോഡുണ്ടെങ്കിലും സഞ്ചരിക്കാന്‍ ബസില്ലാത്തത് കാരണം കിലോമീറ്ററുകള്‍ നടന്ന് കുഴങ്ങുകയാണെന്ന് പ്രായമായവര്‍ പറയുന്നു. ആശുപത്രിയിലേക്കും മറ്റുമായി പെരിന്തല്മണ്ണയിലെത്തണമെങ്കില് പോലും രണ്ടും മൂന്നും വാഹനങ്ങള്‍ മാറി കയറേണ്ട സ്ഥിതിയാണ്. ഇതു സാമ്പത്തിക ബുദ്ധിമുട്ടിനും കാരണമാകുന്നു. ബസ് സൗകര്യമില്ലാത്തത് കാരണം വിദ്യാര്‍ഥികളും കിലോമീറ്ററുകള്‍ താണ്ടിയാണ് സ്കൂളിലെത്തുന്നത്. കരുവാരകുണ്ട്, കാളികാവ് എന്നിവിടങ്ങളിലേ കലാലയങ്ങളിലെത്താന് പുലര്‍ച്ചെ നേരത്തെ തന്നെ എണീറ്റ് നടക്കണം. തിരിച്ച് വീട്ടിലെത്താനും ഇതു തന്നെയാണ് മാര്‍ഗം. എന്നാല്‍ കാട്ടു ജീവികളില്‍ നിന്നുള്ള ആക്രമ ഭീതികാരണം പല ദിവസവും സ്കൂളിലെത്താറില്ല. ബസ് സര്‍വീസ് ആവശ്യവുമായി അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."