കേളപ്പജി തവനൂരില്‍ താമസിച്ചിരുന്ന വീട് സ്മാരകമാക്കും
എടപ്പാള്‍: കേളപ്പജി തവനൂരില്‍ താമസിച്ചിരുന്ന വീടു സ്മാരകമാകും. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജ് ക്യാംപസിലെ കേളപ്പജി ഭവനം തനിമ നഷ്ടപ്പെടാതെ ചരിത്ര സ്മാരകമായി സംരക്ഷിക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
തവനൂര്‍ കേളപ്പജി എന്‍ജിനീയറിങ്ങ് കോളജിലെ ഫുഡ് എന്‍ജിനീയറിങ്ങ് ആന്‍ഡ് ടെക്നോളജി ബ്ലോക്കിന്റെയും ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മന്ത്രി കെ.ടി.ജലീലുമൊത്തു വീട് സന്ദര്‍ശിച്ചശേഷമാണു മന്ത്രി പ്രഖ്യാപനം നടത്തിയത്.
കേളപ്പജിയുടെ തവനൂരിലെ പ്രവര്‍ത്തനകാലത്തു രാഷ്ട്രീയ സാസ്കാരിക സാമൂഹിക നേതാക്കളുടെയും സര്‍വോദയ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിനു സാക്ഷ്യം വഹിച്ച വീടായിരുന്നു ഇത്. കേളപ്പജിക്കു തവനൂരില്‍ സര്‍ക്കാര്‍ സ്മാരകങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വീടു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. കോളജ് ക്യാംപസില്‍ കേളപ്പജി സ്ക്വയര്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ക്വയര്‍ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ സര്‍വകലാശാല വിസിക്കു നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."