ചെക്പോസ്റ്റില്‍ കന്നുകാലി പരിശോധന സ്റ്റെയര്‍ ക്രയ്ന്‍ സംവിധാനമില്ലാത്തത് പരിശോധനക്ക് തടസമാകുന്നു
ഗോപാലപുരം: ഗോപാലപുരം കന്നുകാലി പരിശോധന ചെക്ക്പോസ്റ്റില്‍ സ്റ്റെയര്‍ ക്രയീന് സംവിധാനമില്ലാത്തത് പരിശോധനക്ക്തടസമാകുന്നു. നടുപ്പുണി റോഡില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലിപരിശോധന ചെക്പോസ്റ്റിലാണ് കയറിനിന്നുകൊണ്ട് ലോറി മുതല്ക്കുള്ള വാഹനങ്ങളില്‍ എത്തുന്ന കന്നുകാലികളെ പരിശോധിക്കുവാനുള്ള സ്റ്റെയര്ക്രയിന് സംവിധാനമില്ലാത്തതിനാല്‍ പരിശോധി മുടങ്ങുന്നത്.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊള്ളാച്ചി കാലിചന്തയില്നിന്നും മറ്റുദിവസങ്ങളില്‍ തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളില്‍നിന്നും കേരളത്തിലേക്ക് കന്നുകാലികള്‍ കൂടുതല്‍ കടന്നുവരുന്ന പ്രധാന ചെക്പോസ്റ്റുകളില്‍ ഒന്നാണ് കൊഴിഞ്ഞാമ്പാറ -നടുപ്പുണ്ണി പ്രധാന റോഡിലെ കന്നുകാലി ചെക്പോസ്റ്റ്. സ്ഥായിയായ കെട്ടിടമില്ലാത്തതും കെട്ടിടത്തില്‍ മതിയായ വെളിച്ചമില്ലാത്തതും കന്നുകാലി പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആടുകളും, കോഴികള്‍ താറാവുകള്‍ എന്നിവ കൂടുതല്‍ കേരളത്തിലേക്ക് കടക്കുന്ന ചെക്ക്പോസ്റ്റായതിനാല് കന്നുകാലികളെ ഇറക്കിപരിശോധിക്കുന്നതിനുള്ള റാമ്പ് സംവിധാനത്തോടുകൂടിയ കെട്ടിടം സ്ഥാപിച്ച് പരിശോധന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൈകര്യം ഏര്പെടുത്തുകയാണെങ്കില് ചെക്കപോസ്റ്റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."