ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒന്നാം നില നിര്‍മിക്കാന്‍ പദ്ധതി
മാള: ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒന്നാം നില നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് പി.കെ സുകുമാരന്‍. വാണിജ്യാവശ്യങ്ങള്‍ക്ക് വാടകക്കു നല്‍കുക ലക്ഷ്യമിട്ടാണ് കെട്ടിട നിര്‍മ്മാണം. ഇതിനാവശ്യമായ തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും. ടൗണില്‍ ഏറെ തിരക്കുള്ള പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരത്ത് പുതിയ കടമുറികള്‍ വരുന്നത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരേ പോലെ ഗുണകരമാകും. കെട്ടിടം നിര്‍മിച്ചാല്‍ ഉടന്‍ വാടകക്കാര്‍ അന്വേഷിച്ചെത്തുമെന്നത് പഞ്ചായത്തിന് നേട്ടമാകും. വാടകയിനത്തില്‍ ലഭിക്കുന്ന തുകകൊണ്ടുതന്നെ വായ്പതുക തിരിച്ചടക്കാനാകും. മാള ചന്തയില്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം പച്ചക്കറി വിപണനത്തിനുള്ള വിപുലമായ സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. പച്ചക്കറി ചന്തക്കായി നിര്‍മിച്ച കെട്ടിടം ഇതിനായി വിട്ടുനല്‍കും. പുഴയോരം കെട്ടിസംരക്ഷിക്കാനും പദ്ധതിയുണ്ട്. സായാഹ്നങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വന്നിരിക്കാന്‍ ചാരുബഞ്ചുകള്‍ നിര്‍മിക്കും. മാള ടൗണിലും വലിയപറമ്പ്, അഷ്ടമിച്ചിറ ജംങ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനാശ്യമായ തുക വകയിരുത്തണമെന്നാവശ്യപ്പെട്ട് അഡ്വ.വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയെ സമീപിച്ചിട്ടുണ്ടെന്ന് സുകുമാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."