റോഡ് തകര്‍ന്ന് വെള്ളം പാഴാവുന്നു
ചാവക്കാട്: മുതുവട്ടൂരില്‍ റോഡ് തകര്‍ന്ന് വീണ്ടും പൈപ്പു പൊട്ടി വെള്ളം പാഴാവുന്നു. അധികൃതരുടെ അനാസ്ഥയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മാസം തികയുമ്പോഴേക്കും രൂപപ്പെട്ട വലിയ ഗര്‍ത്തം ചെറുവാഹഹനങ്ങള്ക്കും കാല് നടയാത്രികര്‍ക്കും അപകട ഭീഷണിയായി.
ചാവക്കാട് കുന്നംകുളം റോഡില്‍ മുതുവട്ടൂര്‍ ജങ്ഷനു തെക്ക് നഗരസഭ ലൈബ്രറിയുടെ മുന്നിലാണ് റോഡ് തകര്‍ന്നത്. മധ്യ ഭാഗം വരെ വലിയ ഗര്‍ത്തമായി റോഡ് തകര്‍ന്നത് അരിയാതെ ഈ വഴി വരുന്ന ബൈക്കുകള്‍ പല പ്രവാശ്യം വീണ് അപകടമുണ്ടാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. റോഡ് തകര്‍ന്ന് കിടക്കുന്നതിന്റെ 200 മീറ്റര്‍ അകലെ മാത്രമാണ് ചാവക്കാട് പി.ഡബ്ള്യു.ഡി ഓഫിസ്. ഈ കാഴ്ച കണ്ടാണ് അധികൃതര്‍ ഇതിലൂടെ യാത്ര ചെയ്യുന്നതെങ്കിലും പരിഹാരത്തിനു ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ മാസം റോഡ് തകര്‍ന്ന് വെള്ളം പാഴായിരുന്നു. ഇത് വാര്‍ത്തയായതോടെ അറ്റ കുറ്റപണി തീര്‍ത്തതായിരുന്നു. ഇവിടെ റോഡിനടിയിലൂടെയിട്ട ജലവിതരണ പൈപ്പ് പൊട്ടിയതാണ് റോഡ് തകരാന്‍ കാരണമെന്നും പറയുന്നുണ്ട്. റോഡ് തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ വന്ന് ചാടാതിരിക്കാന്‍ സമീപത്തായി മുന്നറിയിപ്പ് ബോര്‍ഡ് വെക്കാനും അധികൃതര്‍ക്കായിട്ടില്ല. ആദ്യം മാറ്റിയ പൈപ്പുകളുടെ അവശിഷ്ടവും ഇതുവരെ മാറ്റാത്തത് റോഡ് വക്കിലൂടെ നടക്കുന്നവര്‍ക്ക് ഏറെ ദുരിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."