തൃശൂര്‍ പൂരം നടത്തിപ്പിന് പ്രതിസന്ധികളേറുന്നു: മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: ഓരോ വര്‍ഷം തോറും തൃശൂര്‍ പൂരം നടത്താന്‍ പറ്റാത്ത വിധം വിവിധ പ്രതിസന്ധികള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും തൃശൂര്‍ പൂരത്തിന്റെ പകിട്ടും അന്തസും ഒട്ടും കുറയാതെ നടത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം ഏകോപന സമിതിയുടെ ഈ വര്‍ഷത്തെ പൂരം ദൃശ്യ-മാധ്യമ അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി. പൂരത്തിനു മുമ്പായി ജില്ലയിലെ മൂന്ന് മന്ത്രിമാരും ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം ഏകോപനസമിതിയുടെ ഈ വര്‍ഷത്തെ പൂരം ദൃശ്യ-മാധ്യമ അവാര്‍ഡ് ടി.സി.വി റിപ്പോര്‍ട്ടര്‍ ശ്രീകേഷ് വെള്ളാനിക്കരക്ക് മന്ത്രി സമ്മാനിച്ചു. പതിനായിരത്തി ഒന്ന് രൂപയും ആറന്മുള കണ്ണാടിയുമടങ്ങിയതാണ് പുരസ്‌കാരം. ഘടക പൂരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ടൂറിസം ഫണ്ടും മന്ത്രി വിതരണം ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാറമേക്കാവ് -തിരുവമ്പാടി ക്ഷേത്ര ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ പൂരം ഏകോപന സമിതി പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ ഷീജ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരമേനോന്‍, സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, സെക്രട്ടറി ജി.രാജേഷ്, ഏകോപസമിതി സെക്രട്ടറി പി.വി രത്തന്‍, അവാര്‍ഡ് ജേതാവ് ശ്രീകേഷ് വെള്ളാനിക്കര, എ.എസ് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."