ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിച്ച സംഭവം അക്രമികള്‍ സഞ്ചരിച്ച കാറ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ചാവക്കാട് പാവറട്ടി : പാടൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ അക്രമിക്കാനെത്തിയ കാറ് അകാലട് ബീച്ചില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച്ച പാവറട്ടി പാടൂര്‍ ഇടിയഞ്ചിറ പാലത്തിനു സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെരിങ്ങാട് കളപുക്കല്‍ വിഷണു പ്രസാദിനെ (28) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന ശ്രമിച്ച കാറാണ് അകലാട് കണ്ടെത്തിയത്. അകലാട് ഒറ്റയിനി ബീച്ച് റോഡില്‍ നിന്ന് കാട്ടിലെ പള്ളിക്കു പോകുന്നതിനിടയിലുള്ള ബീച്ച് റോഡിലാണ് വാഗനര്‍ കാര്‍ കണ്ടെത്തിയത്. കടപ്പുറത്തേക്ക് അരക്കിലോമീറ്റര്‍ അകലെവരെ മാത്രമുള്ള റോഡ് അവസാനിക്കുന്നിടത്ത് മധ്യത്തിലായാണ് കാര്‍ നിര്‍ത്തിയിട്ടിട്ടുള്ളത്. വെള്ളിയാഴ്ച്ച രാത്രി 8.30 നു ശേഷമാണ് കാര്‍ നിര്‍ത്തിയിട്ടതായി കണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. അടുത്ത വീട്ടിലേക്ക് വന്നതാണെന്നാണ് ഓരോ വീട്ടുകാരും കരുതിയത്. ശനിയാഴ്ച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച്ച പാവറട്ടി ഗുരുവായൂര്‍ സി.ഐ ബാലകൃഷണന്റെ നേതൃത്വത്തില്‍ പാവറട്ടി പൊലിസ് സ്ഥലത്തെത്തി. കാര്‍ പാവറട്ടി പൊലിസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ നിന്ന് വിരലടയാള വിദഗ്ധന്‍ കെ.പി ബാലകൃഷ്ണനും ശാസ്ത്രീയ പരിശോധനാ സംഘവും കാര്‍ പരിശോധിച്ചു. കാറിടിച്ചതായ അടയാളം പ്രത്യക്ഷത്തില്‍ കാണാനായിട്ടില്ല. അക്രമകാരികള്‍ ഉപയോഗിച്ച കാറാണിതെന്ന് സ്ഥിരീകരിച്ചതായി സി.ഐ ബാലകൃഷണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."