ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് പരുക്ക്
പള്ളുരുത്തി: പള്ളുരുത്തിയില്‍ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ആക്രമണത്തില്‍ പള്ളുരുത്തി പ്രിയന് പരിക്കേറ്റു.ഞായറാഴ്ച ഉച്ചക്ക് 1.30നാണ് സംഭവവം. ഓട്ടോറിക്ഷയിലെത്തിയ അക്രമിസംഘംപള്ളുരുത്തി വെളി സ്റ്റോപ്പിനു സമീപം വെച്ച് പള്ളുരുത്തി സ്വദേശി അന്‍വര്‍ (35) എന്നയാളുടെ നേതൃത്വത്തില്‍ പ്രിയനു നേരെ ആക്രമണം നടത്തുകയായിരുന്നു. കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ഇയാളുടെ ദേഹത്തും, തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ ഒപ്പം വന്ന സംഘം ആയുധങ്ങളുമായിവാഹനത്തില് സമീപം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവം കണ്ട നാട്ടുകാര്‍ ചിതറിയോടി നാട്ടുകാര്‍ക്കു നേരെയും അക്രമി സംഘം ഭീഷണി ഉയര്‍ത്തി. പ്രിയന് നിലത്തു വീഴുന്നതു വരെ ആക്രമണം തുടര്‍ന്നതായി പറയുന്നു. പള്ളുരുത്തി പൊലിസ് എത്തിയാണ് പ്രിയനെ ആശുപത്രിയിലെത്തിച്ചത്.
ഇയാള്‍ മെഡിക്കല്‍ ട്രസ്റ്റില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പു നടന്ന ആക്രമണത്തിനു പ്രതികാരം തീര്‍ക്കുകയായിരുന്നു സംഘമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."