HOME
DETAILS

ഭീതിവിതച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു

  
backup
October 24 2016 | 04:10 AM

%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%81




ഗതാഗത കുരുക്കില്‍ ആലുവ നഗരം
ആലുവ: ഗതാഗത കുരുക്കില്‍ ആലുവ നഗരം വീര്‍പ്പുമുട്ടുമ്പോഴും ഭീതിവിതച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു.സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് ആലുവ പാലസ് റോഡ് അപകട മേഖലയായി മാറി. കഴിഞ്ഞ ദിവസം മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസിന്റെ പിറകില്‍ കാറിടിച്ചതിനെ തുടര്‍ന്ന് നഗരം അരമണിക്കൂറോളം കുരുങ്ങി.
സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും മൂന്നരയോടെ എറണാകുളത്തേക്കു തിരിച്ച സ്വകാര്യ ബസുകളില്‍ ഒന്നാണ് സ്റ്റാന്റില്‍ നിന്നും 250 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും അപകടം സൃഷ്ടിച്ചത്. ബാങ്ക് കവലയില്‍ നിന്നും ആളെ കയറ്റുകയായിരുന്ന മറ്റൊരു എറണാകുളം ബസിനെ അതിവേഗത്തില്‍ മറികടന്നപ്പോഴായിരുന്നു അപകടം.ബസ് വേഗത്തില്‍ ഇടത്തേയ്ക്ക് തിരിച്ചപ്പോള്‍ പിന്നാലെയെത്തിയ കാറില്‍ ബസിന്റെ പിന്‍വശം ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ഭാഗം ബസിന്റെ പിന്‍ഭാഗത്തിന്റെ അടിയിലേയ്ക്ക കയറി ഇരുന്നു. അമിത വേഗതയാണ് അപകടം സൃഷ്ടിച്ചത്. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഗതാഗതം സ്തംഭിക്കാന്‍ ഇടയാക്കിയത്.
പിന്നീട് പൊലിസ് എത്തി ബസും കാറും കസ്റ്റഡിയിലെടുത്താണ് ഗതാഗതക്കുരുക്കഴിച്ചത്. ലക്ഷങ്ങള്‍ മുടക്കി ആധുനിക രീതിയില്‍ പണികഴിച്ച ബസ് കാത്തുനില്പുകേന്ദ്രത്തില്‍ ബസ് നിര്‍ത്തുന്നില്ല.
ആലുവ നഗരത്തില്‍ സ്വകാര്യ ബസുകളുടെ റൂട്ട് മാറിയോടുന്ന കാര്യത്തില്‍ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വരെ ഇടപ്പെട്ടിട്ടുണ്ട്. ആലുവ ബൈപ്പാസ് കവലയും സീനത്ത് കവലയും ചുറ്റാതെ സര്‍വീസ് നടത്തുന്നതിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷന് മുമ്പില്‍ പരാതിയെത്തിയത്.  സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയ ജോ: ആര്‍.ടി.ഒയെ പീഡിപ്പിക്കുന്ന ഒരു വിഭാഗം സ്വകാര്യ ബസ്സുടമകളുടെ നടപടി വിവാദമായിരുന്നു.
അധികൃതരുടെ ഉത്തരവുകള്‍ മറികടന്ന്, നഗരംചുറ്റാതെ, ഇടക്കുവച്ച് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസ്സുകളുടെ നടപടിയ്‌ക്കെതിരെയാണ് ആലുവ ജോ: ആര്‍.ടി.ഒ. രംഗത്തിറങ്ങിയത്. എറണാകുളത്ത് നിന്നും ആലുവയിലേക്കുള്ള സ്വകാര്യബസ്സുകളാണ്, ആലുവ നഗരത്തിലേക്കുള്ള പ്രവേശനം ഒഴിവാക്കി മാര്‍ക്കറ്റിന് സമീപത്തെ സര്‍വ്വീസ് നിര്‍ത്തി സര്‍വ്വീസ് റോഡിലൂടെയെത്തി, സ്വകാര്യ ബസ്റ്റാന്റിലെത്തുന്ന നടപടിയാണ് ജോ: ആര്‍.ടി.ഒ ഇല്ലാതാക്കിയത്. സ്വകാര്യ ബസുടമകളുടെ ഈ നടപടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം, നൂറുകണക്കിന് യാത്രക്കാര്‍ക്ക് ദുരിതമായിത്തീര്‍ന്നിരുന്നു. സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ, പൊലിസും വാഹനവകുപ്പും നിരവധി തവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും ബസുടമകള്‍ ഈ നടപടി തുടരുന്നതിനിടയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ പ്രവേശിക്കുന്ന രഹസ്യവഴി അടച്ചുകെട്ടാനായിരുന്നു കമ്മീഷന്‍ ഉത്തരവ്.
ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് യോഗവും ഈ തീരുമാനത്തിന് പിന്തുണ നല്‍കിയതിനെതിരെ പൊലീസിന്റെ സഹായത്തോടെയാണ് സ്വകാര്യബസ്റ്റാന്റിന് പിന്‍വശത്തുള്ള രഹസ്യവഴി ജോ: ആര്‍.ടി.ഒ അടച്ചത്. എന്നാല്‍ പൊലിസും, ആര്‍.ടി.ഒയും ചേര്‍ന്ന് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് സ്വകാര്യബസുകള്‍ രഹസ്യവഴി തന്നെയുള്ള ഗതാഗതം തുടരുന്നതിനിടയിലാണു നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് തീരുമാനപ്രകാരം രഹസ്യവഴിയില്‍ വീണ്ടും ബാരിക്കേഡ് സ്ഥാപിച്ചതാണ് സ്വകാര്യബസുടമകളെ ചൊടിപ്പിച്ചത്.
ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയ ജോ:ആര്‍.ടി.ഒയ്‌ക്കെതിരെ വ്യാജപരാതിയും, പോസ്റ്ററുകളുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്തെത്തിയത്. വഴി തെറ്റിയുള്ള ഓട്ടത്തിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ടി. നാരായണനെതിരെ ബസ് ജീവനക്കാര്‍ വധഭീഷണി മുഴക്കിയതും ഒരാഴ്ച്ച മുമ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago