പരാധീനതകളുടെ നടുവില്‍ എടത്തല ഹോമിയോ ആശുപത്രി; സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു
ആലുവ: എടത്തല പഞ്ചായത്തിലെ മുതിക്കാട്ടുമുകളിലെ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് വര്‍ഷത്തോളമായി ഡിസ്‌പെന്‍സറി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്.
പൂര്‍ണ്ണമായും പട്ടികജാതി ഫണ്ട് ഉപയോഗിച്ചാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം. എന്നാല്‍ വാടക കെട്ടിടത്തിലായതിനാല്‍ മാസത്തില്‍ നല്ലൊരു തുക വാടകയിനത്തില്‍ തന്നെ ചെലവാകുന്നുണ്ട്. റോഡരികില്‍ മികച്ച സ്ഥലം പഞ്ചായത്തിന്റെ അധീനതയില്‍ ലഭ്യമാണെന്നിരിക്കെ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല.
എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ പദ്ധതിയില്‍ മുതിരക്കാട്ടുമുകള്‍ പട്ടികജാതി കോളനിയുടെ നവീകരണവും ഉള്‍പ്പെടുത്തിയിരുന്നു. ഈ പദ്ധതിയില്‍ ഹോമിയോ ക്ലീനിക്കിന് സ്വന്തം കെട്ടിടമെന്ന ആവശ്യവും ഉയര്‍ന്നിട്ടും പരിഗണിക്കപ്പെട്ടില്ല. ദിവസവും അന്‍പതോളം രോഗികളാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് ഹോമിയോ ക്ലീനിക്കിന് സ്വന്തം കെട്ടിടമെന്ന ആവശ്യം നിറവേറ്റണമെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗം ടി.എം ഗിരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."