HOME
DETAILS
MAL
നിസാമിനെതിരേ സംസാരിച്ചാല്‍ വകവരുത്തും; പ്രതിപക്ഷ നേതാവിന് വധഭീഷണി
backup
October 24 2016 | 09:10 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ കുറിച്ച് സംസാരിച്ചാല്‍ വധിക്കുമെന്നാണ് ചെന്നിത്തലയ്ക്ക് ഭീഷണി.
കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് കോള്‍ വഴി വിദേശത്ത് നിന്ന് ഭീഷണി ലഭിക്കുന്നുവെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.22 ഓടെയാണ് മൊബൈലിലേക്ക് അവസാനമായി സന്ദേശമെത്തിയത്. നിസാമിനെതിരേ സംസാരിച്ചാല്‍ താങ്കളുടെയോ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കോ ജീവഹാനി സംഭവിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. ഡോണ്‍ രവി പൂജാരി എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്.
+447440190035 എന്ന നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."