ശാസ്ത്ര പ്രചാരണ പരിപാടി : വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം
തിരുവല്ലയില്‍ 2017 ജനുവരി 2830 തീയതികളില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കേരളം : ശാസ്ത്രം, ശാസ്ത്രപ്രതിഭകള്‍ എന്ന വിഷയത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ പോസ്റ്റര്‍ പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. കേരളീയരായ ശാസ്ത്ര പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പ്രദര്‍ശനമാണ് തയ്യാറാക്കുന്നത്.
സഞ്ചരിക്കുന്ന ഈ പരിപാടിക്ക് വേദി ഒരുക്കാന്‍ താത്പര്യമുള്ള യു.പി/ഹൈസ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാലയത്തില്‍ നടന്നുവരുന്ന ശാസ്ത്രപരിചയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കണം. അപേക്ഷകള്‍ കണ്‍വീനര്‍, പബ്ലിസിറ്റി, കേരള ശാസ്ത്ര കോണ്‍ഗ്രസ്, കെ.എഫ്.ആര്‍.ഐ. പീച്ചി, തൃശൂര്‍ 680 653 എന്ന വിലാസത്തില്‍ നവംബര്‍ പത്തിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847903430, 9400930968
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."