കേരള കോഓപ്പറേറ്റീവ് ബാങ്ക്: നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം
സംസ്ഥാന സഹകരണ ബാങ്കിനേയും ജില്ലാ സഹകരണ ബാങ്കുകളേയും സംയോജിപ്പിച്ച് 'കേരള കോഓപ്പറേറ്റീവ് ബാങ്ക്' രൂപീകരണനിര്‍ദ്ദേശത്തില്‍ സഹകരണ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവരുടെയും, പൊതുസമൂഹത്തിന്റേയും നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും തേടുന്നു. ബാങ്ക് രൂപീകരണ സാധ്യതകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യയോഗം പരിഗണനാവിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റത്തിന് സാധ്യതയേകുന്ന കേരള കോഓപ്പറേറ്റീവ് ബാങ്ക് വരണമെന്ന് വിലയിരുത്തിയിരുന്നു. സമിതിയുടെ പരിഗണനാ വിഷയങ്ങള്‍ www.cooperation.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നവംബര്‍ അഞ്ചിന് മുന്‍പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണമെന്ന് കോഓപറേറ്റീവ് സെസൈറ്റീസ് രജിസ്ട്രാര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."