ഉത്സവങ്ങള്‍ക്ക് ആനകളുടെ എണ്ണം ഇത്തവണ പകുതിയായി കുറയും
കുന്നംകുളം: അടുപ്പൂട്ടി പള്ളിപെരുന്നാളിനും കിഴൂര്‍ ക്ഷേത്രോത്സവത്തിനും ഇക്കുറി ആനകളുടെ എണ്ണം പകുതുയായി കുറയും. രാവിലെ 11 മുതല്‍ 3 വരെ ആനകളെ എഴുന്നെള്ളിക്കരുതെന്ന കോടതി ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി തീരുമാനമെടുത്തതോടെയാണ് ആഘോഷങ്ങളുടെ ആന ചന്തത്തിന് നിറം മങ്ങുന്നത്.
പ്രസിദ്ധമായ അടുപ്പൂട്ടി പെരുന്നാളാഘോഷത്തിന് പതിവായി 50 ല്‍പരം ആനകള്‍ അണിനിരക്കാറുണ്ട്. തിങ്കളാഴ്ച നടന്ന കോഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിന് ശേഷം ആനകളെ അണിനിരത്തുന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇത്രയും ആനകളെ ഇവിടെ എഴുന്നെള്ളിക്കാനുള്ള സ്ഥലമില്ലെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് ആനക ളുടെ എണ്ണം 27 ആക്കിമാറ്റാന്‍ നിര്‍ദേശം നല്‍കിയത്. കിഴൂര്‍ പൂരത്തിനും 27 ആനകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. അടുപ്പൂട്ടി, കിഴൂര്‍ ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും മോണറ്ററിങ് കമ്മിറ്റിയും കോഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായാണ് യോഗം ചേര്‍ന്നത്. കേരളത്തില്‍ ഏറ്റവും അധികം ഉത്സവാഘോഷങ്ങള്‍ നടക്കുന്ന കുന്നംകുളം മേഖലയില്‍ ആനകളെ എഴുന്നെള്ളിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്, ഡി.എഫ്.ഒ ജയാനന്ദ്. പി.എം സുരേഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."