മെഡിക്കല്‍ കോളജിലെ ജലക്ഷാമം പരിഹരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന് അനുവദിച്ച പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഡിസംബര്‍ മുതല്‍ മെഡിക്കല്‍ കോളജിലെ നിലവിലുള്ള ജല സ്രോതസുകളില്‍ വെള്ളം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കും.
പീച്ചിയില്‍ നിന്ന് ലഭിക്കേണ്ട ശുദ്ധജലവും ആവശ്യമായ അളവില്‍ ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. പ്രതിദിനം 1000 ത്തോളം ആളുകള്‍ വന്നു പോകുന്നതും മൂവായിരത്തോളം ആളുകള്‍ ചികിത്സ തേടുന്നതുമായ ആശുപത്രിയില്‍ പ്രതിദിനം പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ആവശ്യമുള്ളത്.
നിലവില്‍ ആശുപത്രിയിലുള്ള രണ്ട് ബോര്‍ വെല്ലുകള്‍ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന ക്ഷമമാക്കിയാല്‍ തന്നെ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ലഭിക്കും. ഇത് പ്രവര്‍ത്തന ക്ഷമമാക്കുന്നതോടൊപ്പം നേരത്തെ ഭൂഗര്‍ഭ ജല വകുപ്പ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം സര്‍വേ നടത്തി വെള്ളമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് സ്ഥലങ്ങളില്‍ അനുയോജ്യമായ നാല് സ്ഥലങ്ങളില്‍ പുതിയ കുഴല്‍ കിണറുകള്‍ നിര്‍മിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."