കേരള സ്‌കൂള്‍ ശാസ്ത്ര നാടകോത്സവം നാളെ
പാലക്കാട്: ഈ വര്‍ഷത്തെ കേരള സ്‌കൂള്‍ നാടകോത്സവം നാളെ പാലക്കാട് എം.ഡി രാമനാഥന്‍ ഹാളില്‍ നടക്കും. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, ഹയര്‍സെക്കന്ററി ഡയറക്ടര്‍ എം.എസ് ജയ ഐ.എ.എസ്, വി.എച്ച്.എസ്. ഡയറക്ടര്‍ കെ.പി നൗഫല്‍,കാളിദാസ് പുതുമന തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. പതിനാലുജില്ലകളില്‍ നിന്നായി ഇരുപത്തഞ്ചോളം നാടകങ്ങളാണ് മത്സരത്തിനെത്തുക. പെണ്‍കുട്ടികള്‍ക്കും വനിത സ്‌കോട്ടിങ് സ്റ്റാഫിനും ഒലവക്കോട് സെന്റതോമസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലും ആണ്‍കുട്ടികള്‍ക്കും സ്റ്റാഫിനും ഒലവക്കോട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ 9447922823, 9447533828
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."