അഖിലേന്ത്യാ സഹകരണ വാരാഘോഷം: സമാപന സമ്മേളനം നവംബര്‍ 20ന്
പാലക്കാട്: 63-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സമാപന സമ്മേളനം വിപുലമായ പരിപാടികളോടെ നവംബര്‍ 20ന് പാലക്കാട് നടത്തും. നവംബര്‍ 14ന് തുടങ്ങുന്ന വാരാഘോഷത്തിന്റെ സമാപന സമ്മേളനം സഹകരണ മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളന സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സഹകരണ യൂനിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകളും ഘോഷയാത്രയും സംഘടിപ്പിക്കും. സഹകരണ മന്ത്രി രക്ഷാധികാരിയായി പത്ത് സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലയിലെ മന്ത്രി, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍പേഴ്സണ്‍, ജില്ലാ കലക്റ്റര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ പരിപാടിയുടെ മുഖ്യ സംഘാടകരാവും. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നവംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.ആര്.ചിന്നക്കുട്ടന്‍ അധ്യക്ഷനായ യോഗത്തില്‍ മുന്‍ എം.എല്‍.എമാരായ ഇ.കെ. നാരായണന്, കെ.എ ചന്ദ്രന്, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി.സുനില്‍ കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, അഡീഷണല്‍ രജിസ്ട്രാര്‍ സി. വിജയന്, സി. അച്ചുതന്, സരിത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."