HOME
DETAILS

ബസപകടമരണങ്ങള്‍ കൂടുമ്പോഴും നിയമപാലകര്‍ നിസ്സഹായരാകുന്നു

  
backup
October 24 2016 | 21:10 PM

%e0%b4%ac%e0%b4%b8%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8b


ഒലവക്കോട്: അപകടമരണങ്ങള്‍കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച ജില്ലയിലെ പൊതുനിരത്തുകളില്‍ നിരപരാധികളുടെ ജീവനപഹരിച്ച് ബസുകള്‍ ചീറിപ്പായുന്നു. സെക്കന്റുകളും മിനിറ്റുകളും കൈയില്‍ പിടിച്ച് സര്‍ക്കാരിന്റെയും സ്വകാര്യ മുതലാളിമാരുടെയും ബസുകള്‍ കളക്ഷന്‍ തികയ്ക്കാനായി മത്സരയോട്ടം നടത്തി റോഡുകള്‍ കുരുതിക്കളമാക്കുമ്പോഴും ഗതാഗതവകുപ്പും നിയമപാലകരും നിസ്സഹായരാകുന്നു.
അശാസ്ത്രീയമായ നിര്‍മാണ രീതിയിലുള്ള ബസ്സ്റ്റാന്‍ഡുകളും സുരക്ഷാ മാര്‍ഗങ്ങളവലംബിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരവും റോഡുകള്‍ സംഗമിക്കുന്നിടത്തെ വളവുകളും ഇറക്കങ്ങളുമൊക്കെയാണ് സമീപകാലത്ത് ജില്ലയിലുണ്ടായ അപകടമരണങ്ങളുടെ കാരണമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മോയന്‍സ് ഹൈസ്‌കൂളിനു മുന്നില്‍ വിദ്യാര്‍ഥി മരിച്ചതും മലമ്പുഴ ആനക്കല്‍ ഹൈസ്‌കൂളിലെ അധ്യാപിക ബസിന്റെവാതിലില്‍നിന്നും വീണു മരിച്ചതും പുതുക്കോട് ബസില്‍നിന്നും വീണ് വിദ്യാര്‍ഥി മരിച്ചതും മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ട്രാക്കില്‍നിന്നുമെടുത്ത ബസിനടിയില്‍പ്പെട്ട് എരട്ടയാലിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥി ദാരുണമായി മരിച്ചതും, വിക്ടോറിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചതും, ടൗണ്‍ സ്റ്റാന്റിനു മുന്നിലെ ഇറക്കത്തില്‍ ബസ്സിനിടയില്‍പെട്ട് രണ്ടുപേര്‍ മരിച്ചതുമായി ഒരു നീണ്ട പട്ടിക തന്നെയുണ്ട്.
എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം പരിഹാരമാര്‍ഗങ്ങളവലംബിക്കുന്ന നിയമപാലകര്‍ പിന്നീട് അവയെപ്പറ്റി ആലോചിക്കാറേയില്ല. മുനിസിപ്പല്‍ സ്റ്റാന്റില്‍നിന്നും ഒലവക്കോട്ടെത്തി ആളെ കയറ്റാനുള്ള മത്സരയോട്ടമാണ് കഴിഞ്ഞ മൂന്നു മരണത്തിലെയും പ്രധാന കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ട്യൂട്ടോറിയലുകളുമുള്ള വിക്ടോറിയാ കോളജ് പരിസരം സദാ തിരക്കുള്ള കവലയായിട്ടും സ്‌കൂള്‍ പ്രവേശന-വിടുതല്‍ സമയങ്ങളില്‍ നിയമപാലന സംവിധാനം ഇന്നേവരെയില്ലാത്തതിനാല്‍ ഇനിയും അപകട സാധ്യത ഏറുകതന്നെ ചെയ്യും.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാനോ വിദ്യാര്‍ഥികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനോ ഗതാഗതവകുപ്പും നിയമപാലകരും തയ്യാറാവാത്തിടത്തോളം ഇനിയും ഇതുപോലുള്ള നിരപരാധികളായ ജീവനുകള്‍ബസുകളുടെ ഇരയാവും.
സ്‌കൂളുകള്‍ക്കു മുന്നില്‍ പൊരിവെയിലത്ത് വിദ്യാര്‍ഥികള്‍ വരിയായി നില്‍ക്കുന്നതും നടുറോഡില്‍ നിര്‍ത്തി ആളെക്കയറ്റുന്നപോലത്തെ പരാക്രമങ്ങള്‍ ഇന്നും സ്വകാര്യബസുകള്‍ തുടരുമ്പോഴും അധികൃതര്‍കണ്ണടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചും നോക്കുകുത്തികളായ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചും മാത്രമേ വരും കാലങ്ങളില്‍ പൊതുനിരത്തുകളിലെ ദാരുണാന്ത്യത്തിന് അറുതിയാവുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago