പറമ്പിക്കുളം ആളിയാര്‍ കരാര്‍ കാലാവധി കഴിഞ്ഞ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കണം: കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരം ഡാമുകളും ,മറ്റും നിര്‍മിച്ച് കഴിഞ്ഞാല്‍ വനഭൂമിയുള്‍പെടെ ഉള്ളസ്ഥലവും ,കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കെ .കൃഷ്ണന്‍കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലവികസനസമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപെട്ടത്. കരാര്‍ കാലാവധി കഴിഞ്ഞു വര്‍ഷങ്ങളായിട്ടും പറമ്പിക്കുളം ഡാം നിര്‍മിക്കുന്ന സമയത്ത് കേരളം തമിഴ്‌നാടിന് വിട്ടു കൊടുത്ത സ്ഥലവും അവിടെ നിര്‍മിച്ച കെട്ടിടങ്ങളും ഇപ്പോഴും തമിഴ്‌നാടിന്റെ കൈവശത്തില്‍ തന്നെയാണ്.
ഇതു വാങ്ങിച്ചെടുക്കണമെന്ന് കെ കൃഷ്ണന്‍കുട്ടി കൂടി അംഗമായി നിയമസഭയുടെ നദീജല കരാറുകള്‍ സംബന്ധിച്ച് രൂപവല്‍കരിച്ചു ആഡ് ഹോക് കമ്മിറ്റി 1994ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല.
ഏക്കറൊന്നിന് കുറഞ്ഞത് രണ്ട് രൂപ പാട്ടം ഇനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. തമിഴ്‌നാട് ഇത് വരെ പാട്ടക്കരാറില്‍ ഒപ്പിടാത്തതിനാല്‍ ഭൂനികുതിയിനത്തില്‍ ലഭിക്കേണ്ട തുകയും വനഭൂമിയില്‍ നിന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട ആദായം വാങ്ങിച്ചെടുക്കാനും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ഇനത്തില്‍ കോടിക്കണക്കിന് രൂപ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന് ലഭിച്ചിട്ടില്ല .
8000ല്‍ പരം ഏക്കര്‍ വനഭൂമി കേരളത്തിന് കൈമാറാനുണ്ട് പറമ്പികുളത്തെ കുറച്ചു കെട്ടിടങ്ങളൊഴിച്ചു ബാക്കിയെല്ലാം ഇപ്പോഴും തമിഴ്‌നാട് കൈവശംവെച്ച് അനുഭവിക്കുന്നു. ഇവിടത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് ഉപയോഗപ്പെടുത്തി പാരലല്‍ ടൂറിസം നടത്തി വരുന്നു. ഇത് ചോദ്യം ചെയ്ത കേരള വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ അപവാദ പ്രചരണം നടത്തി. രണ്ടു ദിവസം വൈദ്യുതി മുടക്കി. ഇപ്പോഴും പറമ്പികുളത്തുള്ള ആദിവാസികള്‍ക്ക് വല്ല അത്യാഹിതം സംഭവിച്ചാല്‍ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ കഴിയൂ.
സ്ഥലവും കെട്ടിടങ്ങളും കൈമാറാന്‍ കൂട്ടാക്കാത്ത തമിഴ്‌നാടിന്റെ ഏകാധിപത്യ നിലപാടിനെതിരെ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഒന്നും പ്രതികരിക്കുന്നില്ല. ഇതിനെതിരെ യാണ് കൃഷ്ണന്‍കുട്ടി എം.എല്‍.എ ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ,പറമ്പിക്കുളം ഡി എഫ് ഓ എന്നിവരോട് സ്ഥലം ഏറ്റെടുക്കാന്‍ തമിഴ്‌നാടിന് നോട്ടിസ് നല്‍കാന്‍ ആവശ്യപ്പെട്ടത്.
ഈ മാസം 26 തമിഴ്‌നാടുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം സ്ഥലം ഏറ്റെടുക്കാന്‍ സര്‍വ്വേ നടത്താമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നും, കരാര്‍ പഠിച്ചതിനുശേഷം നേരിട്ട് നോട്ടീസ് നല്‍കി സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കാന്‍ വകുപ്പുണ്ടെന്നും എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കേരളത്തിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഏറ്റെടുക്കല്‍ വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ഉണ്ട് കരാറിന് വിരുദ്ധമായി ഒരുപാട് ലംഘനങ്ങള്‍ തമിഴ്‌നാട് ഇപ്പോഴും നടത്തിവരുന്നതും ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പറമ്പികുളത്തെ കേരളത്തിന്റെ ഭൂമിയും സ്ഥലങ്ങളും ഏറ്റെടുക്കാത്തതിനെതിരെ സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."