പടിഞ്ഞാറങ്ങാടിയില്‍ മോഷണം വ്യാപകം; ഭയത്തോടെ ജനങ്ങള്‍
പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിലും, ചുറ്റു പ്രദേശങ്ങളിലും രാത്രി സമയങ്ങളില്‍ മോഷണം പെരുകുന്നു. പിറക് വശത്തുള്ള വാതിലുകളും, ഗ്രില്ലുകളും വളരെ രഹസ്യമായി തകര്‍ത്താണ് അധിക മോഷ്ടാക്കളും അകത്ത് കടക്കുന്നതും കടക്കാന്‍ ശ്രമിക്കുന്നതും മോഷ്ടിക്കുന്നതിനുമപ്പുറം ഇവരില്‍ നിന്നുണ്ടായേക്കാവുന്ന അക്രമമാണ് ഭര്‍ത്താക്കന്‍മാര്‍ വീട്ടിലില്ലാത്ത സ്ത്രീകളും മറ്റും ഭയക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച രണ്ട് മണിയോടെയാണ് പടിഞ്ഞാറങ്ങാടി നെല്ലിപ്പടി അമ്പാട്ട് വളപ്പില്‍ അഷ്‌റഫിന്റെ വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിന്റെ പിറക് വശത്തെ വാതിലും, ഗ്രില്ലും തകര്‍ത്ത് ഡൈനിങ്ങ് ഹാളിലെ വാതിലിന്റെ ലോക്ക് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഷ്‌റഫിന്റെ മകന്‍ ബാത്ത് റൂമില്‍ പോകാന്‍ എഴുനേല്‍ക്കുകയും ലൈറ്റ് ഓണ്‍ ചെയ്യുകയും ചെയ്തത്. ഇതിന്നിടയില്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ കത്തിയും, മടാള്‍ എന്നീ ആയുധങ്ങളെല്ലാം ആദ്യം തന്നെ മോഷ്ടാക്കള്‍ എടുത്ത് അടുക്കളയിലെ റേക്കിന്ന് മുകളില്‍ നിരത്തി വെച്ചിരുന്നു. നേരം പുലര്‍ന്ന് അടുക്കളയിലേക്ക് കടക്കാന്‍ നോക്കും മ്പോഴാണ് വീട്ടുകാര്‍ മോഷണ ശ്രമം നടന്നതറിയുന്നത്.
തൊട്ടപ്പുറത്തുള്ള സഹോദരന്റെ വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട് ഇവിടുത്തെ വാതിലുകളും തകര്‍ത്ത നിലയിലാണ്. സ്ത്രീയും, രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. തൃത്താല പൊലിസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."