അരൂര്‍ ബൈപാസ് മുതല്‍ ഒറ്റപ്പുന്ന വരെ ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു
തുറവൂര്‍: ദേശീയ പാതയില്‍ വാഹനാ അപകടങ്ങള്‍ വര്‍ധിക്കുന്നു. ഏറ്റവും അധികം റോഡ് അപകടങ്ങള്‍ നടക്കുന്നത് അരൂര്‍ ബൈപാസ് മുതല്‍ ഒറ്റപ്പുന്ന വരെയുള്ള ദേശീയ പാതയിലാണ്. കഴിഞ്ഞ ദിവസം ചന്തിരൂരില്‍ അപകടത്തില്‍ ഒരു കുട്ടി മരിക്കാനിടയായത് നാടിനെ നടുക്കിയിരുന്നു.
ലോറിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മാവനോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. നാലു വരിപ്പാതയില്‍ വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതുഭാഗത്തു കൂടി പോകുകയും മറികടക്കാന്‍ വലതുഭാഗത്തെ ട്രാക്ക് ഉപയോഗിക്കുകയും ലൈന്‍ ട്രാഫിക്ക് സിസ്റ്റം പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുകയാണെങ്കില്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. ഈക്കാര്യം നടപ്പിലാക്കാന്‍ അരൂര്‍ ,കുത്തിയതോട്,പട്ടണക്കാട് പൊലിസ് ജാഗ്രതയോടെ രംഗത്തിറങ്ങി. ട്രാഫിക്ക് നിയമങ്ങള്‍ അനുസ്മരിപ്പിക്കുന്നതിന് ബോധവല്‍ക്കരണ ക്ലാസുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ക്ലബ്ബുകളുടെയും സഹായത്തോടെ നടപ്പിലാക്കി.
സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ട്രാഫിക്ക് അവബോധം സൃഷ്ടിക്കുന്നതിന് രചനാ മത്സരങ്ങളും നടത്തി. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളും പൊലിസ് സ്വീകരിച്ചിരുന്നു.എന്നിട്ടും അപകടങ്ങളുടെ നിരക്കില്‍ കുറവു വരുത്താനായിട്ടില്ല ദേശീയപാതയോരങ്ങളില്‍ ഫുട്പാത്തി ന്റെ നവീകരണം റോഡിന്റെ അറ്റകുറ്റപ്പണികളുടെ തടസ്സം, പൈപ്പ് ഇടുന്നതിനും മറ്റും റോഡ് കുത്തിപ്പൊളിക്കല്‍, ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലെ വിമുഖത ,ബസുകള്‍ക്ക് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകൂങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള പരാജയം എന്നിവ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് പൊലിസ് നീരിക്ഷിക്കുന്നു. റോഡപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്തതില്‍ പൊലിസ് സേനയും അങ്കലാപ്പിലാണ് ' ദേശീയപാതയില്‍ റോഡപകടങ്ങള്‍ ഒഴിവാകാനും രക്തകറ വീഴാതിരാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ ആവീ ഷ്‌ക്കരിക്കണമെന്ന ജനകീയാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."