പത്താം വാര്‍ഡ് പഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമമായി പ്രഖ്യാപിച്ചു
അരൂര്‍: പത്താം വാര്‍ഡ് പഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമമായി പ്രഖ്യാപിച്ചു. വിഷരഹിത പച്ചക്കറി ഗ്രാമമായി പ്രഖ്യാപനവും ബോധവല്‍ക്കരണ ക്ലാസും പത്താം വാര്‍ഡ് പഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ സി.കെ പുഷ്പന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചന്തിരൂര്‍ ഇളയപാടം പാടശേഖര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വയലോരം എസ്.എച്ച് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. ക്യഷി ജില്ലാ കോഡിനേറ്റര്‍ എം.എസ്. നാസര്‍ ബോധവല്‍ക്കരണ നടത്തി.
പത്താം വാര്‍ഡ് പഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ക്യഷി ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. വാര്‍ഡിലെ നാല് എസ്.എച്ച് ഗ്രൂപ്പുകള്‍, 24 കുടുംബശ്രീകള്‍, മൂന്ന് റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവരെ ചേര്‍ത്തുകൊണ്ടാണ് വിഷരഹിത പച്ചക്കറി ഗ്രാമ പദ്ധതി നടപ്പിലാക്കുന്നത്. കെ.വി. സാബു അധ്യക്ഷനായിരുന്നു .വാര്‍ഡിലെ വിവിധ ഇടങ്ങളില്‍ പച്ചക്കറി ക്യഷികള്‍ ചെയ്തു തുടങ്ങി. വാര്ഡലെ 110 ഏക്കര്‍ വരുന്ന ഇളയപാടം ക്യഷിയിടത്തില്‍ മുഴുവന്‍ നെല്‍ക്യഷി ചെയ്തു തുടങ്ങി. വാര്‍ഡ് കോര്‍ഡിനേറ്ററും മുന്‍ പഞ്ചായത്ത് അംഗവുമായ പി.പി.സാബു, സെക്രട്ടറി എന്‍.കെ. അജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."