ആരോഗ്യ ഇന്‍ഷൂറന്‍സ്: വിദേശ തൊഴിലാളികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സഊദി മന്ത്രാലയം
ജിദ്ദ: ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുക്കുന്നതിന് വിദേശ തൊഴിലാളികള്‍ക്ക് പ്രായപരിധി നിശ്ചിയിച്ചിട്ടില്ലെന്ന് സഊദി ഇന്‍ഷൂറന്‍സ് മന്ത്രാലയ വക്താവ് യാസിര്‍ അല്‍മആരിക് പറഞ്ഞു. മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുക എന്നത് സ്വകാര്യ മേഖലാ സ്ഥാപന ഉടമകളുടെ ബാധ്യതയാണെന്നും ഇതിന് ആവശ്യമായ നിര്‍ദേശം എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊഴിലാളിക്ക് പ്രായം കൂടുതലാണെന്ന കാരണത്താല്‍ ഒരു കമ്പനിക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാക്കുന്നത് നിഷേധിക്കാന്‍ അവകാശമില്ല. ഇതു കാരണം ഇന്‍ഷൂറന്‍സ് എടുത്തുനല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ പരാതി നല്‍കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറുപത് വയസ് കഴിഞ്ഞ 55,900 വിദേശികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുത്തിട്ടുണ്ടെന്ന് സഊദി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.
ഒരു വര്‍ഷം അഞ്ചു ലക്ഷം റിയാലിന്റെ ആരോഗ്യപരിരക്ഷ വരെ ഉറപ്പാക്കുന്ന പോളിസിയുണ്ട്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സിലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ നല്‍കുന്ന ഏറ്റവും വലിയ ആരോഗ്യ പരിരക്ഷയാണ് ഇതെന്നും യാസിര്‍ അല്‍മആരിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."