അഭിപ്രായ സര്‍വേ ട്രംപിനെതിരേ ഹിലരിയുടെ ലീഡ് രണ്ടക്കം കടന്നു
ഹിലരിക്ക് 50ഉം ട്രംപിന് 38ഉം പോയിന്റ് പിന്തുണ
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ ലീഡോടെ ഹിലരി മുന്നേറുന്നു. ഏറ്റവും പുതിയ സര്‍വേകളിലാണ് ട്രംപിനേക്കാള്‍ 12 പോയിന്റിന്റെ ലീഡ് ഹിലരി നേടിയത്. എ.ബി.സി ന്യൂസിന്റെ അഭിപ്രായ വോട്ടെടുപ്പില്‍ ഹിലരിക്ക് 50 പോയിന്റും ട്രംപിന് 38 പോയിന്റും ജനപിന്തുണയുണ്ട്. 12 പോയിന്റിന്റെ ലീഡ് വ്യത്യാസം വ്യക്തമായ ഭൂരിപക്ഷമാണ് തെളിയിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെ സംവാദത്തിലും ഹിലരി നേട്ടം കൊയ്തെന്നാണ് ജനങ്ങള്‍ കരുതുന്നത്. ട്രംപ് സ്ത്രീപീഡന വിവാദത്തില്‍ അകപ്പെട്ടതും മറ്റുമാണ് ഹിലരിക്ക് നേട്ടമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അരിസോണ പോലുള്ള ശക്തികേന്ദ്രങ്ങളില്‍ പോലും ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായി. പത്തുവര്‍ഷമായി ഈ പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്.
ട്രംപിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും കടുത്ത വിമര്‍ശനം ഉയര്‍ന്നതാണ് പാര്‍ട്ടിക്കും തിരിച്ചടിയായത്. മുതിര്‍ന്ന നേതാക്കളെല്ലാം പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നീലച്ചിത്ര നടിയും ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി രംഗത്തുവന്നതോടെ രണ്ടാഴ്ചക്കിടെ പരാതിയുമായെത്തിയവരുടെ എണ്ണം 12 ആയി.
അതിനിടെ ഡെട്രോയിറ്റില്‍ ഹിലരിക്കെതിരേ കടന്നാക്രമിച്ചാണ് ട്രംപ് ഇന്നലെ പ്രചാരണം നടത്തിയത്. ഹിലരിയുടെ വിദേശനയം അമേരിയ്ക്കക് ഭീഷണി സൃഷ്ടിച്ചെന്നാണ് ട്രംപ് ആരോപിച്ചത്.
ഇറാഖിലും സിറിയയിലും ലിബിയയിലും ഐ.എസിനെ വളര്‍ത്തിയത് ഹിലരിയുടെ വിദേശനയമാണെന്ന് ട്രംപ് പറഞ്ഞു. ഫ്ളോറിഡയിലെ നാപള്സിലെ റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."