HOME
DETAILS
MAL
ആശാറാം ബാപ്പുവിന്റെ ജാമ്യം തള്ളി
backup
October 25 2016 | 04:10 AM
ന്യൂഡല്‍ഹി: വിവാദ നായകന് ആശാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ലൈംഗികാരോപണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അദ്ദേഹം ചികിത്സക്കായി ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് എന്‍.വി രമണ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ചികിത്സക്കായി ജോധ്പൂരിലോ രാജസ്ഥാനിലോ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ആയുര്‍വേദ ചികിത്സക്ക് വിധേയനാകണമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."