നാളികേര സംഭരണ പ്രശ്‌നം കര്‍ഷക കോണ്‍ഗ്രസ് എ.ഡി.എ ഓഫിസ് മാര്‍ച്ച് നടത്തി
തിരൂര്‍: നാളികേര സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് തിരൂര്‍ അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പച്ചത്തേങ്ങ സംഭരണകേന്ദ്രങ്ങളില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുത്ത് സംഭരണ പ്രതിസന്ധി പരിഹരിക്കുക, എല്ലാ കൃഷിഭവനുകളിലും പച്ചത്തേങ്ങ സംഭരണം ആരംഭിക്കുക, കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുക, സംഭരിച്ച നാളികേരത്തിന്റെ പണം കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി.എസ് ആബിദ് തങ്ങള്‍ നാളികേരം എറിഞ്ഞുടച്ച് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫസലുദ്ദീന്‍ വാരണാക്കര അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. നസ്‌റുല്ല, അഡ്വ. കെ.എ പത്മകുമാര്‍, തിരുന്നാവായ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി മൊയ്തീന്‍, പി.ടി ഷഫീഖ്, നമ്പിടിവീട്ടില്‍ പ്രഭാകരന്‍, കെ.ടി സിദ്ദീഖ്, നൗഷാദ് പരന്നേക്കാട്, ഷറഫുദ്ദീന്‍, സി കുഞ്ഞറമ്മുട്ടി, പി.പി കുഞ്ഞുമൊയ്തീന്‍കുട്ടി, എന്‍.ടി വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."