വെണ്ണേക്കോട് വൈദ്യുതീകരണം; യു.ഡി.എഫ് പടച്ചുവിടുന്നത് വാസ്തവ വിരുദ്ധമെന്ന് സി.പി.എം
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നടത്തുന്നത് കള്ള പ്രചാരണങ്ങള്‍ മാത്രമാണെന്നും ഇതു സംബന്ധിച്ച് ഇന്ന് വൈകീട്ട് ആറിന് അകമ്പാടത്ത് പൊതുയോഗവും പ്രകടനവും സംഘടിപ്പിക്കുമെന്നും സി.പി.എം ചാലിയാര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. വെണ്ണേക്കോട് കോളനിയിലെ 16 വീടുകളുടെ വൈദ്യുതീകരണവുമായി പഞ്ചായത്ത് ഭരണസമിതിക്കോ സി.പി.എമ്മിനോ പങ്കില്ല. ഉത്തരവാദിത്തമുള്ള ഐ.ടി.ഡി.പി ഓഫീസര്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പ്രവൃത്തികള്‍ ഏല്‍പിച്ചതിന്റെ ദുഷ്ഫലമാണ് ഇപ്പോഴത്തേത്.
യു.ഡി.എഫ് ഭരണകാലത്ത് പഞ്ചായത്തിലെ അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം,കല്ലുണ്ട, പെരുവമ്പാടം, മതതില്‍മുല, പ്ലാക്കല്‍ചോല, വൈലാശ്ശേരി കോളനികളില്‍ യു.ഡി.എഫ് നേതാക്കളുടെ ബിനാമികളിലൂടെ വന്‍ അഴിമതികളാണ് നടന്നിട്ടുള്ളത്. ഇവ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുപ്പിക്കാനാണ് സി.പി.എം തീരുമാനം എടുത്തിരിക്കുന്നത്.
ചാലിയാര്‍ പഞ്ചായത്തില്‍ റവന്യൂ ഭൂമികൈയേറി കോണ്‍ഗ്രസ് പതാക നാട്ടിയ വിഷയങ്ങളിലടക്കം പ്രതിരോധത്തിലായവര്‍ക്ക് ജാള്യത മറക്കുവാന്‍ ഇത്തരം ആരോപണവുമായി രംഗത്തു വരികയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു.കുഞ്ഞീതു, പി.ടി.ഉസ്മാന്‍, സഹില്‍ അകമ്പാടം, കെ.രാജഗോപാല്‍, എന്‍.അലവി, കെ.മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."