HOME
DETAILS
MAL
തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം; ബോധവല്‍ക്കരണം നടത്തും
backup
October 25 2016 | 04:10 AM
മലപ്പുറം: സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം തടയുന്നതിനുള്ള 2013ലെ ചട്ടങ്ങളെക്കുറിച്ചു ജില്ലയില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതിനു പ്രദേശിക പരിഹാര സമിതി യോഗം തീരുമാനിച്ചു. പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്കും ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ക്കും പരിശീലനം നല്‍കും. തുടര്‍ന്നു ബ്ലോക്കുതലത്തിലും ബോധല്‍ക്കരണ ക്യാംപുകള്‍ സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാദേശികസമിതി ചെയര്‍പേഴ്സണ്‍ അഡ്വ. കെ.പി മറിയുമ്മ അധ്യക്ഷയായി. അംഗങ്ങായ കെ.എം ഗിരിജ, കെ. വിശാലാക്ഷി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ.വി സുഭാഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."