HOME
DETAILS

തസ്തിക നിര്‍ണയംകാത്ത് മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബ് എല്ലാം റെഡി; പക്ഷേ ജീവനക്കാരില്ല

  
backup
October 25 2016 | 04:10 AM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af%e0%b4%82%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2


മലപ്പുറം: കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടും ജീവനക്കാരെ നിയമിക്കാത്തതു മൂലം പ്രവര്‍ത്തനമാരംഭിക്കതെ മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബ്. ഇവടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍. ഇതുസംബന്ധിച്ച് നിയമസഭയില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വേണ്ടത് ഒരു മെഡിക്കല്‍ ഓഫിസറും രണ്ട് ജൂനിയര്‍ സയന്റിഫ്ക് ഓഫിസര്‍മാരും നാല് ലാബ് ടെക്‌നീഷ്യന്‍മാരും രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡന്റുമാരും രണ്ട് ജൂനിയര്‍ ലാബ് അസിസ്റ്റന്റുമാരും ഒരു എല്‍.ഡി ക്ലര്‍ക്കും ഒരു പ്യൂണുമാണ്. ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള ചുരുങ്ങിയ തസ്തികയാണിത്. തസ്തിക സൃഷ്ടിക്കുന്ന മുറയ്ക്ക് ലാബിന്റെ പ്രവര്‍ത്തനം തുടങ്ങാനാകുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനുതടസമായിനില്‍ക്കുന്നത്.
2012ല്‍ അനുമതി ലഭിച്ച ഹെല്‍ത്ത് ലാബ് കെട്ടിടം ഇന്നും അടഞ്ഞുകിടക്കുകയാണ്. പബ്ലിക് ഹെല്‍ത്ത് ലാബ് പ്രവര്‍ത്തന സജ്ജമായാല്‍ അതു ജില്ലയുടെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാകും. പകര്‍ച്ചവ്യാധിയുള്‍പ്പടെയുള്ള രോഗങ്ങളുടെ നിര്‍ണയം വേഗത്തിലാകും. കൃത്യസമയത്തു ചികിത്സലഭ്യമാകുന്നതിന് ഏറെ പ്രയോജനപ്പെടും. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കാനും എത്രമാത്രം ശരീരത്തെ ബാധിച്ചിട്ടുണ്ടെന്നും ഏതു തരമാണെന്നും എളുപ്പത്തില്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ലാബിലുണ്ടാകും.
നിലവില്‍ കോഴിക്കോടിനേയും ഗൗരവതരമായ കേസുകളില്‍ തിരുവനന്തപുരം ലാബിനേയുമാണ് ജില്ലയിലെ രോഗികള്‍ ആശ്രയിക്കുന്നത്. ആശുപത്രികളില്‍നിന്നു പരിശോധനയ്ക്കയച്ചാല്‍ ഫലം വരണമെങ്കില്‍ പലപ്പോഴും പത്തു ദിവസത്തിലധികമെടുക്കും. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്ന പബ്ലിക് ഹെല്‍ത്ത് ലാബ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് പൊതുവികാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  25 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  30 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago