ബഹ്‌റൈന്‍ കെ.എം.സി.സി ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു
മണ്ണൂര്‍: ബഹ്‌റൈന്‍ കെ.എം.സി.സി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മ പദ്ധതി വലിയ മാതൃകയാണെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തണലും ആശ്വാസവുമാവുന്നത് വലിയ പുണ്യപ്രവര്‍ത്തിയാണെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മണ്ണൂരില്‍ പോത്തോപി മുഹമ്മദിനും കുടുംബത്തിനും നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്മായുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. 51 പ്രവാസി ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായാണ് മണ്ണൂരില്‍ കാരുണ്യഭവനം ഒരുങ്ങുന്നത്.
മണ്ണൂര്‍ പൂച്ചേരിക്കുന്നില്‍ നടന്ന ചടങ്ങില്‍ എന്‍. യൂസുഫലി അധ്യക്ഷനായി. വടക്കുമ്പാട് മഹല്ല് ഖത്തീബ് മൂജീബ് റഹ്മാന്‍ ഫൈസി കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. കെ.എം.സി.സി കോ ഓഡിനേറ്റര്‍മാരായ യൂസുഫ് കൊയിലാണ്ടി, അലി കൊയിലാണ്ടി, മഹമൂദ് ഹാജി മുറിച്ചാണ്ടി, എം.എ അബ്ദുല്ല, കളത്തിങ്ങല്‍ മുസ്തഫ, നിസാര്‍ കാഞ്ഞിരോളി, റഫീഖ് ആയഞ്ചേരി, ആരിഫ് തങ്ങള്‍, ഹൂസൈന്‍ കെ, ബാപ്പുക്ക, റഹീം വി, അഷ്‌റഫ് എ.പി, ഹമീദ് പട്ടത്താനം, ഇഖ്ബാല്‍ മഹ്‌സൂം, അബ്ദുറഹ്മാന്‍ കെ, ഖാദര്‍ മണ്ണൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."