മന്ത്രി എ.കെ ബാലന് ദലിത് സമൂഹത്തിന് അപമാനം: ദലിത് ലീഗ്
കോഴിക്കോട്: അവശതയനുഭവിക്കുന്ന അട്ടപ്പാടിയിലെ ദലിത് ജനതയുടെ ജീവിതത്തെയും ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും അവഹേളിച്ച മന്ത്രി എ.കെ ബാലന് ദലിത് സമൂഹത്തിന് അപമാനമാണെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന് പറഞ്ഞു. പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ദലിത് വിരുദ്ധ പ്രസ്താവനക്കെതിരേയും കൊല്ലം ജില്ലയില്‍ രണ്ട് ദലിത് യുവാക്കളെ നിയമവിരുദ്ധമായി അഞ്ചുദിവസം കസ്റ്റഡിയില്‍ വക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പൊലിസ് നടപടിക്കെതിരേയും ദലിത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം കിഡ്സണ്‍ കോര്‍ണറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്നു പിരിച്ചുവിടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എം സുരേഷ് ബാബു അധ്യക്ഷനായി. കെ.സി ശ്രീധരന്, ട്രഷറര്‍ കെ.എ കൃഷ്ണന് സംസാരിച്ചു. ജാഥയ്ക്ക് ഗോപി രാമനാട്ടുകര, സി.ബി ശ്രീധരന്, രാജന് ബേപ്പൂര്‍, കുമാരന് ഫറോക്ക്, സുരേഷ് എന്‍ മാവൂര്‍, അശോകന് കൊടുവള്ളി, ശിവദാസ് ആരാമ്പ്രം, കെ.സി ജയന്, അനില്‍ വെള്ളയില്‍, പ്രമോദ് കുന്ദമംഗലം, വിനോദ് നടുവണ്ണൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."